ക്ലബ്ബ് ലോകകപ്പ്; അപൂര്‍വ്വ റെക്കോഡുമായി കരീം ബെന്‍സിമ

യുവേഫാ ചാംപ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പുറത്തായി.

Update: 2023-12-13 06:40 GMT

റിയാദ്: നാല് ക്ലബ്ബ് ലോകകപ്പില്‍ സ്‌കോര്‍ ചെയ്യുന്ന ആദ്യ താരമെന്ന റെക്കോഡുമായി അല്‍ ഇത്തിഹാദ് താരം കരീം ബെന്‍സിമ. കഴിഞ്ഞ ദിവസം ഓക് ലാന്റ് സിറ്റിക്കെതിരായ മല്‍സരത്തില്‍ സ്‌കോര്‍ ചെയ്തതോടെയാണ് മുന്‍ ഫ്രഞ്ച് താരമായ ബെന്‍സിമയുടെ നേട്ടം. 40ാം മിനിറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്. ബെന്‍സിമയുടെ ആറാം ക്ലബ്ബ് ലോകകപ്പാണിത്. നാല് തവണ റയലിനൊപ്പമാണ് താരം ലോകകപ്പില്‍ കളിച്ചത്. ഓക് ലാന്റ് സിറ്റിയ്‌ക്കെതിരേ അല്‍ ഇത്തിഹാദ് എതിരില്ലാത്ത മൂന്ന് ഗോളിന്റെ ജയമാണ് നേടിയത്. ബെന്‍സിമയ്ക്ക് പുറമെ ഡി സില്‍വ, എന്‍ഗോളോ കാന്റെ എന്നിവരും സ്‌കോര്‍ ചെയ്തു. ആതിഥേയ രാജ്യമെന്ന നിലയിലാണ് അല്‍ ഇത്തിഹാദ് ക്ലബ്ബ് ലോകകപ്പില്‍ കളിക്കുന്നത്. രണ്ടാം റൗണ്ടില്‍ ആഫ്രിക്കന്‍ കരുത്തരായ അല്‍ അഹ്ലിയെയാണ് അല്‍ ഇത്തിഹാദ് നേരിടുക. ഈ മല്‍സരത്തിലെ വിജയികള്‍ ലാറ്റിന്‍ അമേരിക്കന്‍ കരുത്തരായ ഫ്‌ളമിനെന്‍സിനെ നേരിടും.

യുവേഫാ ചാംപ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പുറത്തായി.ഗ്രൂപ്പ് എയില്‍ ബയേണ്‍ മ്യുണിക്കിനോട് തോറ്റതോടെയാണ് യുനൈറ്റഡ് പുറത്തായത്.ഏക ഗോളിനായിരുന്നു തോല്‍വി. യൂണിയന്‍ ബെര്‍ലിനോട് 3-2ന്റെ ജയവുമായി റയല്‍ മാഡ്രിഡ് ഗ്രൂപ്പ് സിയില്‍ ഒന്നാമത് നില്‍ക്കുന്നു.റയല്‍ നേരത്തെ അടുത്ത റൗണ്ടിലേക്ക് പ്രവേശിച്ചിരുന്നു.


Tags:    

Similar News