ഇന്‍സ്റ്റഗ്രാമില്‍ മുപ്പത് ലക്ഷം ഫോളോവേഴ്‌സുമായി കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി
രാജ്യത്തെ മറ്റൊരു ഫുട്‌ബോള്‍ ക്ലബ്ബിനും ഇല്ലാത്ത നേട്ടമാണ് ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കിയതെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി മാനേജ്‌മെന്റ് അറിയിച്ചു. സ്‌പോര്‍ട്‌സ് ക്ലബ്ബുകളില്‍ അഞ്ച് ഐപിഎല്‍ ടീമുകള്‍ക്ക് മാത്രമാണ് ഇന്ത്യയില്‍ മുപ്പത് ലക്ഷമോ അതില്‍ അധികമോ ഫോളോവേഴ്‌സ് ഉള്ളത്
കൊച്ചി: ഇന്‍സ്റ്റഗ്രാമില്‍ മുപ്പത് ലക്ഷം ആളുകള്‍ പിന്തുടരുന്ന ആദ്യ ഇന്ത്യന്‍ ഫുട്‌ബോള്‍ ക്ലബ്ബായി കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി. രാജ്യത്തെ മറ്റൊരു ഫുട്‌ബോള്‍ ക്ലബ്ബിനും ഇല്ലാത്ത നേട്ടമാണ് ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കിയതെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി മാനേജ്‌മെന്റ് അറിയിച്ചു. സ്‌പോര്‍ട്‌സ് ക്ലബ്ബുകളില്‍ അഞ്ച് ഐപിഎല്‍ ടീമുകള്‍ക്ക് മാത്രമാണ് ഇന്ത്യയില്‍ മുപ്പത് ലക്ഷമോ അതില്‍ അധികമോ ഫോളോവേഴ്‌സ് ഉള്ളത്. കേരളത്തിലും കേരളത്തിന് പുറത്തുമുള്ള മലയാളി ഫുട്‌ബോള്‍ കൂട്ടായ്മയുടെ കരുത്ത് വീണ്ടും തെളിയിക്കുന്നതാണ് ഈ റെക്കോഡെന്നും കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി അറിയിച്ചുകഴിഞ്ഞ സീസണില്‍ ആഗസ്തില്‍ ആരംഭിച്ച പ്രീ സീസണ്‍ ക്യാംപ് തൊട്ട് ടീമിന്റെ എല്ലാ കാര്യങ്ങളും സമഗ്രമായി കേരള ബ്ലാസ്‌റ്റേഴ്‌സ് അതിന്റെ ആരാധകര്‍ക്കായി സാമൂഹമാധ്യമങ്ങള്‍ വഴി ഇടവേളകളില്ലാതെ അറിയിച്ചിരുന്നു.
താരങ്ങളുടെ പരിശീലനം, ബയോ ബബ്ള്‍ സമയങ്ങളില്‍ ഹോട്ടല്‍ മുറികളിലെ ആഘോഷങ്ങള്‍, ടീം ബസിലെ യാത്ര..ഇത്തരം എല്ലാ കാര്യങ്ങളും വ്യത്യസ്തമായി നിരന്തരം ഇന്‍സ്റ്റഗ്രാം വഴി ആരാധകരില്‍ എത്തിച്ചു.സാമൂഹമാധ്യമത്തിലെ മറ്റൊരു പ്രധാന ഇടപെടല്‍ യെല്ലൊ മേന്‍ പുനരാവിഷ്‌കരിച്ചായിരുന്നു. ആരാധകരുടെ വക്താവായാണ് മഞ്ഞ മനുഷ്യനെ ബ്ലാസ്‌റ്റേഴ്‌സ് അവതരിപ്പിച്ചത്. ടീമിനുള്ളില്‍ നടക്കുന്ന കാര്യങ്ങളും പുതിയ വിവരങ്ങളുമെല്ലാം മഞ്ഞ മുഖംമൂടിയണിഞ്ഞ മഞ്ഞമനുഷ്യനിലൂടെ ആരാധകര്‍ അറിഞ്ഞു. ആരാധകരും ടീമുമായുള്ള ഊഷ്മളബന്ധം ഊട്ടിയുറപ്പിക്കുന്നതായി ഇതമാറിയെന്നും ക്ലബ്ബ് അധികൃതര്‍ വ്യക്തമാക്കി.കഴിഞ്ഞ സീസണിലെ മൂന്ന് കിറ്റുകള്‍ മൂന്ന് വ്യത്യസ്ത കാലങ്ങളെ പ്രതിനിധീകരിക്കുന്നതായിരുന്നു.
കഴിഞ്ഞകാലത്തെയും ഇന്നിനെയും ഭാവിയെയും സൂചിപ്പിച്ചായിരുന്നു ജേഴ്‌സികള്‍. ഹോം കിറ്റ് 1973ല്‍ ആദ്യമായി സന്തോഷ് ട്രോഫി നേടിയ കേരള ടീമിനുള്ള സമര്‍പ്പണമായിരുന്നു. അന്നത്തെ കളിക്കാരെ ഉള്‍പ്പെടുത്തി ആദരസൂചകമായി പ്രത്യേക ഡോക്യുമെന്ററിയും കേരള ബ്ലാസ്‌റ്റേഴ്‌സ് അവതരിപ്പിച്ചു. എവേ കിറ്റ് നിലവിലെ ടീമിന്റെ മേന്‍മ കാട്ടുന്നതായിരുന്നു. പുതിയ പരിശീലകന് കീഴില്‍ ഇനി പുതിയ ബ്ലാസ്‌റ്റേഴ്‌സിന്റെ കാലം എന്നതായിരുന്നു തീം. ഭാവി നിങ്ങളുടേത് എന്ന് സൂചിപ്പിക്കുന്നതായിരുന്നു മൂന്നാം കിറ്റ്. ഫുട്‌ബോള്‍ മോഹങ്ങളുമായി കഴിയുന്ന കുട്ടികളെ പ്രതിനിധീകരിക്കുന്നതായിരുന്നു ഇത്. കിറ്റ് വാങ്ങുന്ന ആരാധകര്‍ക്ക് ഇതിനൊപ്പം വിത്തുകളും സമ്മാനിച്ചിരുന്നു. ഇതിനൊപ്പം പരിസ്ഥിതി സൗഹാര്‍ദമായ കടലാസില്‍ പ്രേത്യക കുറിപ്പും നല്‍കി. ഇതില്‍ ആരാധകര്‍ക്ക് അവരുടെ സ്വപ്‌നങ്ങള്‍ എഴുതി വയ്ക്കാം. ഒപ്പം വിത്ത് പാകി ഇതിനൊപ്പം സാമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാനും അവസരം നല്‍കിയെന്നും കേരള ബ്ലാസ്റ്റേഴ്‌സ് അധികൃതര്‍ വ്യക്തമാക്കി.