സന്തോഷ് ട്രോഫി; കേരളാ ടീമിനെ പ്രഖ്യാപിച്ചു; ജിജോ ജോസഫ് നയിക്കും
മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് മല്‍സരം.
കോഴിക്കോട്: സന്തോഷ് ട്രോഫിക്കുള്ള 20 അംഗ കേരളാ ടീമിനെ പ്രഖ്യാപിച്ചു.ബിനോ ജോര്‍ജ്ജാണ് കേരളാ ടീമിനെ പരിശീലിപ്പിക്കുക.കെഎസ്ഇബി താരം ജിജോ ജോസഫ് ആണ് ക്യാപ്റ്റന്‍. 2018 സന്തോഷ് ട്രോഫി നേടിയ ടീമിലെ മിഥുന്‍, ഹജ്മല്‍ എന്നിവരും കേരളാ യുനൈറ്റഡ് മദ്ധ്യനിര താരം അഖില്‍, കേരളാ പോലിസ് പ്രതിരോധതാരം സഞ്ജു, കേരളാ പ്രീമിയര്‍ ലീഗില്‍ തിളങ്ങിയ കെഎസ്ഇബിയുടെ വിഖ്‌നേഷ്, നിജോ ഗില്‍ബേര്‍ട്ട്, ഗോള്‍ഡന്‍ ത്രഡ്‌സിന്റെ സോയല്‍ ജോഷി, ബിബിന്‍ അജയന്‍, മുന്‍ ഐലീഗ് താരങ്ങളായ അര്‍ജ്ജുന്‍ ജയരാജ്, സല്‍മാന്‍ എന്നിവരും ടീമില്‍ ഇടം നേടിയിട്ടുണ്ട്. കൂടാതെ ജസ്റ്റിന്‍ മുഹമ്മദ് സഫ്‌നാദ്, മുഹമ്മദ് ബാസിത്, ഫസ്‌ലു റഹ്മാന്‍, ഷിഖില്‍, നൗഫല്‍ പിഎന്‍, മുഹമ്മദ് റാഷിദ് കെ , മുഹമ്മദ് ഷെരീഫ് എന്നിവരും ടീമില്‍ ഇടം നേടി സ്ഥാനം ഉറപ്പിച്ചു. ഏപ്രില്‍ 16ന് രാത്രി എട്ട് മണിക്ക് രാജസ്ഥാനെതിരേയാണ് കേരളത്തിന്റെ ആദ്യ മല്‍സരം. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് മല്‍സരം. 18ന് നടക്കുന്ന രണ്ടാം മല്‍സരത്തില്‍ വെസ്റ്റ് ബംഗാളിനെയും 20ന് മേഘാലയക്കെതിരേയും 22ന് പഞ്ചാബിനെതിരേയുമാണ് കേരളത്തിന്റെ മല്‍സരങ്ങള്‍.