സ്പാനിഷ് ലീഗില്‍ ബാഴ്‌സ ടോപ് ഫൈവില്‍; വന്‍ തിരിച്ചുവരവ് നടത്തി റയല്‍
33ാം മിനിറ്റില്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ കരീം ബെന്‍സിമ പെനാല്‍റ്റി പാഴാക്കിയിരുന്നു.
മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണ വിജയവഴിയില്‍ തിരിച്ചെത്തി. ഇന്ന് 19ാം സ്ഥാനത്തുള്ള ആല്‍വ്‌സിനെ നേരിട്ട ബാഴ്‌സ ഏക ഗോളിനാണ് ജയിച്ചത്. ഗോള്‍ രഹിത സമനിലയിലേക്ക് നീങ്ങിയ മല്‍സരത്തില്‍ ബാഴ്‌സയുടെ രക്ഷകനായത് ഡി ജോങാണ്. ഫെറാന്‍ ടോറസിന്റെ അസിസ്റ്റില്‍ നിന്ന് 87ാം മിനിറ്റിലാണ് ഡിജോങ് സ്‌കോര്‍ ചെയ്തത്.
ഒന്നാം സ്ഥാനക്കാരായ റയല്‍ മാഡ്രിഡ് 15ാം സ്ഥാനത്തുള്ള എല്‍ഷെയോട് സമനില വഴങ്ങി. 2-2നാണ് മല്‍സരം അവസാനിച്ചത്. 42, 76 മിനിറ്റുകളിലായി എല്‍ഷെ മല്‍സരത്തില്‍ ലീഡെടുത്തിരുന്നു. തോല്‍ക്കുമെന്ന അവസരത്തില്‍ നിന്നാണ് റയല്‍ രണ്ട് ഗോള്‍ തിരിച്ചടിച്ച് സമനില പിടിച്ചത്. 82ാം മിനിറ്റില്‍ ലൂക്കാ മൊഡ്രിച്ച് പെനാല്‍റ്റിയിലൂടെ ആദ്യ ഗോള്‍ നേടി. രണ്ടാം ഗോള്‍ ഇഞ്ചുറി ടൈമില്‍ മിലിറ്റാവോയാണ് നേടിയത്. 33ാം മിനിറ്റില്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ കരീം ബെന്‍സിമ പെനാല്‍റ്റി പാഴാക്കിയിരുന്നു.
മറ്റൊരു മല്‍സരത്തില്‍ റയോ വാല്‍ക്കാനോയെ ഒരു ഗോളിന് അത്‌ലറ്റിക്കോ ബില്‍ബാവോ പരാജയപ്പെടുത്തി.