മെസ്സിയില്ലാത്ത ബാഴ്‌സാ യുഗത്തിന് വന്‍ ജയത്തോടെ തുടക്കം
മറ്റൊരു മല്‍സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് 2-1ന് സെല്‍റ്റാ വിഗോയെ തോല്‍പ്പിച്ചു.
ക്യാംപ് നൗ: സൂപ്പര്‍ താരം ലയണല്‍ മെസ്സിയില്ലാതെ സ്പാനിഷ് ലീഗിലെ ആദ്യ മല്‍സരത്തിനിറങ്ങിയ ബാഴ്‌സലോണയ്ക്ക് തകര്‍പ്പന്‍ ജയം. റയല്‍ സോസിഡാഡിനെതിരേ 4-2ന്റെ ജയമാണ് ബാഴ്‌സ നേടിയത്.പിക്വെ(19), ബ്രെത്ത് വൈറ്റ്(45, 59), റോബര്‍ട്ടോ (90) എന്നിവരാണ് ബാഴ്‌സയ്ക്കായി സ്‌കോര്‍ ചെയ്തത്. മെഫിസ് ഡിപ്പേ, ഡി ജോങ്, ബ്രെത്ത് വൈറ്റ് എന്നിവരാണ് ഗോളുകള്‍ക്ക് വഴിയൊരുക്കിയത്.
മറ്റൊരു മല്‍സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് 2-1ന് സെല്‍റ്റാ വിഗോയെ തോല്‍പ്പിച്ചു. സെവിയ്യ എതിരില്ലാത്ത മൂന്ന് ഗോളിന് റയോ വാല്‍ക്കാനോയെ തോല്‍പ്പിച്ചു.
22,000ത്തിലധികം ആരാധകര്‍ മല്‍സരം കാണാനുണ്ടായിരുന്നു. പുതിയ സൈനിങ് സെര്‍ജിയോ അഗ്വേറ പരിക്കിനെ തുടര്‍ന്ന് രണ്ട് മാസം പുറത്താണ്. കാണികളില്‍ ഭൂരിപക്ഷം പേരും മെസ്സിയുടെ ജെഴ്‌സി പ്രദര്‍ശിപ്പിച്ചിരുന്നു.