ബാഴ്‌സയിലെ സാമ്പത്തിക മാന്ദ്യം; ഇവര്‍ ടീമില്‍ സുരക്ഷിതര്‍
വരാനിരിക്കുന്ന സമ്മര്‍ ട്രാന്‍സ്ഫര്‍ വിപണിയില്‍ വന്‍ താരങ്ങളെ സ്വന്തമാക്കാമെന്ന ക്ലബ്ബുകളുടെ മോഹങ്ങള്‍ക്കും സാമ്പത്തിക മാന്ദ്യം തിരിച്ചടിയായിരിക്കുകയാണ്.
ക്യൗംപ് നൗ: കൊറോണാ വൈറസ് ബാധ കാരണം സ്പാനിഷ് ഫുട്‌ബോളില്‍ ഉടലെടുത്ത സാമ്പത്തിക മാന്ദ്യം ഏറ്റവും കൂടുതല്‍ ബാധിച്ചത് ലാ ലിഗ ക്ലബ്ബുകളെയാണ്. മല്‍സരങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതിനാല്‍ താരങ്ങളടക്കം ക്ലബ്ബിലെ തൊഴിലാളികളും ബുദ്ധിമുട്ടിലാണ്.
വരാനിരിക്കുന്ന സമ്മര്‍ ട്രാന്‍സ്ഫര്‍ വിപണിയില്‍ വന്‍ താരങ്ങളെ സ്വന്തമാക്കാമെന്ന ക്ലബ്ബുകളുടെ മോഹങ്ങള്‍ക്കും സാമ്പത്തിക മാന്ദ്യം തിരിച്ചടിയായിരിക്കുകയാണ്. ബാഴ്‌സലോണയാവട്ടെ കഴിഞ്ഞ വര്‍ഷം മുതല്‍ നോട്ടമിട്ട നെയ്മറെ ഇത്തവണ ക്ലബ്ബിലെത്തിക്കാന്‍ സാധിക്കില്ലെന്ന നിലപാടിലാണ്. താരത്തെ സ്വന്തമാക്കണമെങ്കില്‍ പിഎസ്ജിയുടെ ഓഫര്‍ അംഗീകരിക്കേണ്ടി വരും. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇത് സാധ്യമല്ല. താരങ്ങളെ കൈമാറാനാണ് ക്ലബ്ബിന് മുന്നിലുള്ള മറ്റ് ആലോചന.
നിലവില്‍ ബാഴ്‌സലോണ ക്ലബ്ബിലെ ഒട്ടുമിക്ക താരങ്ങളും പുറത്തേക്ക് പോകാമെന്ന നിലയിലാണ്. പകരം പുതിയ താരങ്ങളെ കുറഞ്ഞ തുകയ്ക്ക് വാങ്ങാമെന്നാണ് ബാഴ്‌സയുടെ കണക്കുകൂട്ടല്‍. സൂപ്പര്‍ താരം മെസ്സി, ഗോള്‍ കീപ്പര്‍ മാര്‍ക്ക്-ആന്‍േ്രന്ദ ടെര്‍ സെറ്റെഗന്‍, ഫ്രാങ്കി ഡി ജോങ് എന്നിവര്‍ മാത്രമാണ് ക്ലബ്ബില്‍ സുരക്ഷിതരെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബാക്കിയുള്ള താരങ്ങളുടെ കാര്യം ഉറപ്പ് പറയാന്‍ കഴിയില്ലെന്നും ഏത് സമയവും ക്ലബ്ബില്‍ നിന്ന് പുറത്ത് പോവാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.