വേള്‍ഡ് സോക്കര്‍ പ്ലയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം മെസ്സിക്ക്

2023 ഓടെ പിഎസ്ജിയുമായി മെസ്സിയുടെ കരാര്‍ അവസാനിക്കും.

Update: 2023-01-25 06:03 GMT


സൂറിച്ച്: വേള്‍ഡ് സോക്കര്‍ പ്ലയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിന് അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി അര്‍ഹനായി. രാജ്യത്തിനായി ലോകകപ്പ് നേടിയ മെസ്സി പിഎസ്ജിയ്ക്കായി സൂപ്പര്‍ ഫോമിലായിരുന്നു. കഴിഞ്ഞ സീസണില്‍ പിഎസ്ജിയ്ക്കായി ലീഗ് വണ്‍ കിരീടവും താരം നേടിയിരുന്നു. വോട്ടിങിലൂടെയാണ് മെസ്സി വിജയിയായത്. കരിയറില്‍ ആറാം തവണയാണ് മെസ്സി ഈ പുരസ്‌കാരം നേടുന്നത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അഞ്ച് തവണ പുരസ്‌കാരം നേടിയിട്ടുണ്ട്.


അതിനിടെ മെസ്സി പിഎസ്ജിയുമായുള്ള കരാര്‍ പുതുക്കില്ലെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2023 ഓടെ പിഎസ്ജിയുമായി മെസ്സിയുടെ കരാര്‍ അവസാനിക്കും. നേരത്തെ താന്‍ കരാര്‍ പുതുക്കുമെന്ന് മെസ്സി അറിയിച്ചിരുന്നു. എന്നാല്‍ ലോകകപ്പ് കഴിഞ്ഞിട്ടും താരം കരാര്‍ പുതുക്കാത്തത് പിഎസ്ജിയില്‍ തുടരാന്‍ താല്‍പ്പര്യം ഇല്ലാത്തതു കൊണ്ടാണെന്നും സ്പാനിഷ് മാധ്യമങ്ങള്‍ ചൂണ്ടികാണിക്കുന്നു.




Tags:    

Similar News