ലയണല്‍ മെസ്സി കേരളത്തില്‍ എത്തുന്നത് ഒക്ടോബര്‍ 25ന്; നവംബര്‍ 2 വരെ കേരളക്കരയില്‍
കോഴിക്കോട്: ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി കേരളത്തില്‍ എത്തുന്നത് ഈ വര്‍ഷം ഒക്ടോബറില്‍. ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ 2 വരെ മെസ്സി കേരളത്തിലുണ്ടാവുമെന്ന് കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍ പറഞ്ഞു. താരത്തെ കാണാനുള്ള സൗകര്യവും ആരാധകര്‍ക്ക് ഒരുക്കും. ഖത്തറിലെ ലോകകപ്പ് നേട്ടത്തിന് പിന്നാലെ കഴിഞ്ഞ നവംബറിലാണ് കായികമന്ത്രി വി അബ്ദുറഹ്‌മാന്‍ മെസ്സിയടങ്ങുന്ന അര്‍ജന്റീനന്‍ ടീമിനെ കേരളത്തിലെത്തിക്കാമെന്ന് പ്രഖ്യാപിച്ചത്.