യുവേഫാ നാഷന്‍സ് ലീഗ് പൊടിപൊടിക്കും; ബ്രസീലും അര്‍ജന്റീനയും വരുന്നു
ലാറ്റിന്‍അമേരിക്കയില്‍ നിന്ന് 10 രാജ്യങ്ങളാണ് ടൂര്‍ണ്ണമെന്റില്‍ മാറ്റുരയ്ക്കുക.ഇതോടെ നേഷന്‍സ് ലീഗ് ലോകകപ്പിന് തുല്യമാവും.
സാവോപോളോ: 2024 യുവേഫാ നാഷന്‍സ് ലീഗില്‍ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളും പങ്കെടുക്കും. യുവേഫാ വൈസ് പ്രസിഡന്റ് സെബിഗ്ന്യൂ ബോനിക്കാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2024ല്‍ കാനിബോള്‍ രാജ്യങ്ങളും ലീഗില്‍ പങ്കെടുക്കും. ടോപ് റാങ്കിലുള്ള ബ്രസീലും അര്‍ജന്റീനയും ഇതോടെ യൂറോപ്പിലെ വമ്പന്‍മാരോട് ഏറ്റുമുട്ടാന്‍ ഉണ്ടാവും. ലാറ്റിന്‍അമേരിക്കയില്‍ നിന്ന് 10 രാജ്യങ്ങളാണ് ടൂര്‍ണ്ണമെന്റില്‍ മാറ്റുരയ്ക്കുക.ഇതോടെ നേഷന്‍സ് ലീഗ് ലോകകപ്പിന് തുല്യമാവും. ലോകകപ്പ് രണ്ട് വര്‍ഷത്തിലൊരുക്കില്‍ നടത്താനുള്ള ഫിഫയുടെ നീക്കങ്ങള്‍ക്ക് പുതിയ തീരുമാനം എങ്ങിനെ ബാധിക്കുമെന്ന് കണ്ടെറിയാം.