കോപ്പാ ഡെല്‍ റേ; റയലും ബാഴ്‌സയും പുറത്ത്
തുടര്‍ച്ചയായ ഏഴാ തവണയും കോപ്പാ ഡെല്‍ റേ ഫൈനലില്‍ കളിക്കാമെന്ന ബാഴ്‌സയുടെ മോഹമാണ് അത്‌ലറ്റിക്കോ തകര്‍ത്തത്.
മാഡ്രിഡ്: സ്പാനിഷ് കോപ്പാ ഡെല്‍ റേയില്‍ നിന്ന് റയല്‍ മാഡ്രിഡും ബാഴ്‌സലോണയും പുറത്ത്. മാഡ്രിഡിനെ 4-3ന് റയല്‍ സോസിഡാഡ് പുറത്താക്കിയപ്പോള്‍ അത്‌ലറ്റിക്കോ ബില്‍ബാവോ എതിരില്ലാത്ത ഒരു ഗോളിനാണ് ബാഴ്‌സയെ പുറത്താക്കിയത്. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ മാഡ്രിഡും സോസിഡാഡും ഒപ്പത്തിനൊപ്പമായിരുന്നു. മാര്‍സലോ(59), റൊഡ്രിഗോ(81), നാച്ചോ(90+3) എന്നിവരാണ് റയല്‍ മാഡ്രിഡിനായി സ്‌കോര്‍ ചെയ്തത്. മല്‍സരത്തില്‍ സോസിഡാഡ് ആണ് ലീഡ് നേടിയത്. ഡിഗാര്‍ഡ്(22), ഇസഖ്(54, 56), മെറിനോ (69), ഗോറോസബെല്‍(90+5) എന്നിവരാണ് സോസിഡാഡിനായി വലകുലിക്കിയത്. ഗോറോസബെല്ലിന്റെ ഇഞ്ചുറി ടൈം ഗോളാണ് റയല്‍ മാഡ്രിഡിന്റെ കോപ്പാ ഡെല്‍ റേ സ്വപ്‌നങ്ങളെ തകര്‍ത്തത്.
തുടര്‍ച്ചയായ ഏഴാ തവണയും കോപ്പാ ഡെല്‍ റേ ഫൈനലില്‍ കളിക്കാമെന്ന ബാഴ്‌സയുടെ മോഹമാണ് അത്‌ലറ്റിക്കോ തകര്‍ത്തത്. ഇഞ്ചുറി ടൈമിലെ ഇനാകി വില്ല്യമിന്റെ ഗോളാണ് അത്‌ലറ്റിക്കോയ്ക്ക് ജയമൊരുക്കിയത്. മികച്ച കളി പുറത്തെടുത്തിട്ട് ബാഴ്‌സയ്ക്ക് ഗോള്‍ മാത്രം പിറന്നില്ല. 10 വര്‍ഷത്തിനിടെ ഇത് ആദ്യമായാണ് റയലും ബാഴ്‌സയും ഇല്ലാതെ കോപ്പാ സെമി ഫൈനല്‍ അരങ്ങേറാന്‍ പോവുന്നത്.