കോപ്പാ ; അര്‍ജന്റീനയെ സമനിലയില്‍ തളച്ച് ചിലി; യൂറോയില്‍ സ്‌പെയിനിനും സമനില
.33ാം മിനിറ്റില്‍ ക്യാപ്റ്റന്‍ മെസ്സി ഒരു ലോകോത്തര ഫ്രീകിക്കിലൂടെ മല്‍സരത്തിലെ ആദ്യ ഗോള്‍ നേടി.
സാവോപോളോ: കോപ്പാ അമേരിക്കയിലെ ആദ്യ മല്‍സരത്തില്‍ അര്‍ജന്റീനയ്ക്ക് സമനില. ഗ്രൂപ്പ് എയില്‍ ചിലിയാണ് അര്‍ജന്റീനയ്ക്ക് 1-1ന്റെ സമനില കുരുക്ക് നല്‍കിയത്. ഇന്റര്‍ താരം ലൗട്ടാരോ മാര്‍ട്ടിന്‍സിനെയും മെസ്സിയെയും അറ്റാക്കിന് നേതൃത്വം നല്‍കിയാണ് അര്‍ജന്റീന കളിച്ചത്.
നിരവധി അവസരങ്ങള്‍ മെസ്സി പട ആദ്യ പകുതിയില്‍ സൃഷ്ടിച്ചത്. എന്നാല്‍ നിക്കോളോ ഗോണ്‍സലാസും മാര്‍ട്ടിനെസ് രണ്ട് അവസരങ്ങള്‍ നഷ്ടപ്പെടുത്തി.33ാം മിനിറ്റില്‍ ക്യാപ്റ്റന്‍ മെസ്സി ഒരു ലോകോത്തര ഫ്രീകിക്കിലൂടെ മല്‍സരത്തിലെ ആദ്യ ഗോള്‍ നേടി.മെസ്സിയുടെ അന്താരാഷ്ട്ര ഗോളുകളുടെ എണ്ണം ഇതോടെ 74 ആയി. രണ്ടാം പകുതിയില്‍ അര്‍ജന്റീന മുന്നിട്ട് നിന്നു. എന്നാല്‍ 56ാം മിനിറ്റില്‍ ചിലി സമനില പിടിച്ചു. ചിലിക്ക് അനുകൂലമായി ലഭിച്ച പെനാല്‍റ്റി ആര്‍തുര്‍ വിദാല്‍ നഷ്ടപ്പെടുത്തിയെങ്കിലും തൊട്ടടുത്തുള്ള വാര്‍ഗസ് ഹെഡറിലൂടെ അത് വലയിലാക്കുകയായിരുന്നു.
ഇതേ ഗ്രൂപ്പില്‍ നടന്ന മറ്റൊരു മല്‍സരത്തില്‍ ബൊളീവിയയെ പരാഗ്വെ 3-1ന് തോല്‍പ്പിച്ചു. അല്‍സാന്‍ഡ്രോ റൊമേരോ, ഏയ്ന്‍ജല്‍ റൊമേരോ (ഡബിള്‍) എന്നിവരാണ് പരാഗ്വെയ്ക്കായി സ്‌കോര്‍ ചെയ്തത്.
യൂറോ കപ്പില്‍ ഗ്രൂപ്പ് ഇയില്‍ നടന്ന മല്‍സരത്തില്‍ കരുത്തരായ സ്‌പെയിനിന് സമനില. സ്വീഡനാണ് സ്‌പെയിനിനെ തളച്ചത്. മികച്ച അവസരങ്ങള്‍ ലഭിച്ചിട്ടും ഗോളാക്കാന്‍ കഴിയാത്തത് സ്‌പെയിനിന് തിരിച്ചടിയാവുകയായിരുന്നു.