ക്ലബ്ബ് വേള്‍ഡ് കപ്പ്; ഫ്‌ലമെംഗോയെ തകര്‍ത്ത് ലിവര്‍പൂളിന് കിരീടം

ഇരുടീമും ഒപ്പത്തിനൊപ്പം നിന്ന മല്‍സരത്തില്‍ ബ്രസീലിയന്‍ താരം റോബര്‍ട്ടോ ഫിര്‍മിനോയുടെ ഒരു ഗോളാണ് ചെമ്പടയെ കിരീടത്തിലേക്ക് നയിച്ചത്.

Update: 2019-12-22 00:46 GMT

ദോഹ: ഖത്തറില്‍ നടന്ന ക്ലബ്ബ് വേള്‍ഡ് കപ്പില്‍ കിരീടം ലിവര്‍പൂളിന്. ബ്രസീലിയന്‍ ഭീമന്‍മാരായ ഫ്‌ലമെംഗോയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് ഇംഗ്ലിഷ് ക്ലബ്ബിന്റെ കിരീട നേട്ടം. ഇരുടീമും ഒപ്പത്തിനൊപ്പം നിന്ന മല്‍സരത്തില്‍ ബ്രസീലിയന്‍ താരം റോബര്‍ട്ടോ ഫിര്‍മിനോയുടെ ഒരു ഗോളാണ് ചെമ്പടയെ കിരീടത്തിലേക്ക് നയിച്ചത്. നിശ്ചിത സമയത്ത് ഇരുടീമും ഗോള്‍ നേടാത്തതിനെ തുടര്‍ന്ന് മല്‍സരം എക്‌സ്ട്രാ ടൈമിലേക്ക് നീട്ടിയിരുന്നു. തുടര്‍ന്ന് 99ാം മിനിറ്റിലാണ് സെമിയിലേത് പോലെ ഫിര്‍മിനോ രക്ഷകന്റെ റോളിലെത്തിയത്. ആദ്യമായാണ് ലിവര്‍പൂള്‍ ക്ലബ്ബ് ലോകകപ്പ് കിരീടം നേടുന്നത്. ഇതിന് മുമ്പ് ഇംഗ്ലിഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് (2008ല്‍) മാത്രമാണ് പ്രീമിയര്‍ ലീഗില്‍ നിന്ന് കിരീടമുയര്‍ത്തിയത്.

മൂന്നാം സ്ഥാനത്തിനായുള്ള മല്‍സരത്തില്‍ മെക്‌സിക്കന്‍ ശക്തികളായ മൊന്റേര സൗദി ക്ലബ്ബ് അല്‍ ഹിലാലിനെ പെനാല്‍റ്റിയിലൂടെ 4-3ന് തോല്‍പ്പിച്ചു. നിശ്ചിത സമയത്ത് ഇരുടീമും രണ്ട് ഗോള്‍ വീതമടിച്ച് മല്‍സരം സമനിലയിലാക്കുകയായിരുന്നു. തുടര്‍ന്ന് എക്‌സ്ട്രാടൈമിലും ഇരു ടീമും ഗോള്‍ നേടാത്തതിനെ തുടര്‍ന്ന് മല്‍സരം ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു.

Tags:    

Similar News