അപരാജിതരായി ലിവര്‍പൂള്‍; ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ കിരീടത്തിലേക്ക് ചെമ്പട; സിറ്റിക്കും യുനൈറ്റഡിനും ജയം

ആന്‍ഫീല്‍ഡ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ജയം തുടര്‍ന്ന് ലിവര്‍പൂള്‍.ന്യൂകാസില്‍ യുനൈറ്റഡിനെതിരേ രണ്ട് ഗോളിന്റെ ജയമാണ് ചെമ്പട നേടിയത്. ജയത്തോടെ ഒന്നാം സ്ഥാനത്തെ ലിവര്‍പൂളിന്റെ പോയിന്റ് 67ആയി.രണ്ടാം സ്ഥാനത്തുള്ള ആഴ്‌സണലിനെക്കാള്‍ 13 പോയിന്റിന്റെ ലീഡാണ് ലിവര്‍പൂളിനുള്ളത്. സസോബോസലായ്(11), മാക്ക് അലിസ്റ്റര്‍ (63) എന്നിവരാണ് ലിവര്‍പൂളിനായി സ്‌കോര്‍ ചെയ്തത്. എര്‍ലിങ് ഹാലന്റിന്റെ ഏക ഗോളില്‍ ടോട്ടന്‍ഹാമിനെതിരേ മാഞ്ചസ്റ്റര്‍ സിറ്റി വിജയിച്ചു. സിറ്റി ലീഗില്‍ നാലാം സ്ഥാനത്താണ്. ഇപ്‌സ്വച്ച് ടൗണിനെതിരേ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 3-2ന്റെ ജയം നേടി. ആഴ്‌സണല്‍ -നോട്ടിങ്ഹാം മല്‍സരം ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചു. നോട്ടിങ് ഹാം ലീഗില്‍ രണ്ടാം സ്ഥാനത്താണ്.മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ലീഗില്‍ 14ാം സ്ഥാനത്താണ്.