ലിവര്‍പൂളിന് ഒന്നാം സ്ഥാനം വേണം; ടോട്ടന്‍ഹാമിന് നാലും; പ്രീമിയര്‍ ലീഗില്‍ സൂപ്പര്‍ പോരാട്ടം
ചെല്‍സിയുടെ എതിരാളി എട്ടാം സ്ഥാനത്തുള്ള വോള്‍വ്‌സാണ്.
ആന്‍ഫീല്‍ഡ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് രാത്രി സൂപ്പര്‍ ത്രില്ലര്‍ പോരാട്ടം. ലീഗില്‍ ഒന്നാം സ്ഥാനത്തെത്താന്‍ ലിവര്‍പൂള്‍ ഇറങ്ങുമ്പോള്‍ ടോപ് ഫോറില്‍ കയറാന്‍ ടോട്ടന്‍ഹാമും ഇറങ്ങും. നിലവില്‍ രണ്ടാം സ്ഥാനത്ത് സിറ്റിയോട് ഒരു പോയിന്റ് വ്യത്യാസത്തിലാണ് ലിവര്‍പൂള്‍ നില്‍ക്കുന്നത്. ടോട്ടന്‍ഹാം അഞ്ചാം സ്ഥാനത്താണ്. ഇരുവരും ഏറ്റുമുട്ടുമ്പോള്‍ ക്ലാസ്സിക്ക് പോരാട്ടമാണ് നടക്കുന്നത്. രാത്രി 12.15നാണ് മല്‍സരം. മറ്റൊരുമല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ബ്രിങ്ടണെ നേരിടും. യുനൈറ്റഡ് ലീഗില്‍ ആറാം സ്ഥാനത്തും ബ്രിങ്ടണ്‍ ഒമ്പതാം സ്ഥാനത്തുമാണ്. ചെല്‍സിയുടെ എതിരാളി എട്ടാം സ്ഥാനത്തുള്ള വോള്‍വ്‌സാണ്.