തകര്‍പ്പന്‍ ജയത്തോടെ ലിവര്‍പൂള്‍ തുടങ്ങി
ഒരു ഗോളും ഒരു അസിസ്റ്റുമായി സലാ കളിയിലെ താരമായി. ആദ്യ പകുതിയില്‍ മികച്ച പ്രകടനം നടത്തിയെങ്കിലും ലിവര്‍പൂള്‍ ആക്രമണത്തിന് മുന്നില്‍ നോര്‍വിച്ച് തകരുകയായിരുന്നു.
ആന്‍ഫീല്‍ഡ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ 2019-20 സീസണ് ജയത്തോടെ തുടക്കമിട്ട് ലിവര്‍പൂള്‍. രണ്ടാം ഡിവിഷനില്‍ നിന്നും എത്തിയ നോര്‍വിച്ച് സിറ്റിയെ 4-1ന് തോല്‍പ്പിച്ചാണ് ലിവര്‍പൂള്‍ തങ്ങളുടെ ആദ്യജയം സ്വന്തമാക്കിയത്.
ഏഴാം മിനിറ്റില്‍ നോര്‍വിച്ച് താരം ഹെന്‍ലിയുടെ സെല്‍ഫ് ഗോളിലൂടെയാണ് ലിവര്‍പൂളിന് ലീഡ് ലഭിച്ചത്. തുടര്‍ന്ന് സൂപ്പര്‍ താരം മുഹമ്മദ് സലായിലൂടെ 19ാം മിനിറ്റില്‍ ലിവര്‍പൂള്‍ ലീഡ് രണ്ടാക്കി. 28ാം മിനിറ്റില്‍ വാന്‍ ഡിജിക്കിലൂടെ ലിവര്‍പൂള്‍ മൂന്നാം ഗോളും നേടി. 42ാം മിനിറ്റില്‍ ഒറിഗിയിലൂടെ ലിവര്‍പൂള്‍ ഗോള്‍ വേട്ടയ്ക്ക് വിരാമമിട്ടു. ഒരു ഗോളും ഒരു അസിസ്റ്റുമായി സലാ കളിയിലെ താരമായി. ആദ്യ പകുതിയില്‍ മികച്ച പ്രകടനം നടത്തിയെങ്കിലും ലിവര്‍പൂള്‍ ആക്രമണത്തിന് മുന്നില്‍ നോര്‍വിച്ച് തകരുകയായിരുന്നു. രണ്ടാം പകുതിയില്‍ 64ാം മിനിറ്റില്‍ പുക്കിയിലൂടെ നോര്‍വിച്ച് ആശ്വാസ ഗോള്‍ നേടി. അതിനിടെ ഗോളി അലിസണ് മല്‍സരത്തില്‍ പരിക്കേറ്റത് ലിവര്‍പൂളിന് തിരിച്ചടിയായി.