ചാംപ്യന്‍സ് ലീഗ്; ലിവര്‍പൂളും ബയേണ്‍ മ്യുണിക്കും ക്വാര്‍ട്ടറില്‍
ഇരുപാദങ്ങളിലുമായി 8-2ന്റെ ജയമാണ് ബയേണ്‍ നേടിയത്. ബയേണിനായി ലെവന്‍ഡോസ്കി ഹാട്രിക്ക് നേടി.
ആന്‍ഫീല്‍ഡ്;ചാംപ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിച്ച് ലിവര്‍പൂളും ബയേണ്‍ മ്യുണിക്കും. ഇന്ന് ആന്‍ഫീല്‍ഡില്‍ നടന്ന പ്രീക്വാര്‍ട്ടര്‍ രണ്ടാം പാദത്തില്‍ ഇറ്റാലിയന്‍ ക്ലബ്ബ് ഇന്റര്‍മിലാനോട് ഒരു ഗോളിന്റെ തോല്‍വി വഴങ്ങിയെങ്കിലും ആദ്യ പാദത്തിലെ രണ്ട് ഗോളിന്റെ മറപിടിച്ച് ചെമ്പട ക്വാര്‍ട്ടറിലേക്ക് മുന്നേറി. ഇരുപാദങ്ങളിലുമായി 2-1ന്റെ അഗ്രിഗേറ്റിലാണ് ലിവര്‍പൂള്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. ഇന്ററിന്റെ ഗോള്‍ 61ാം മിനിറ്റില്‍ മാര്‍ട്ടിന്‍സിന്റെ വകയായിരുന്നു.
മറ്റൊരു പ്രീക്വാര്‍ട്ടറില്‍ ബയേണ്‍ മ്യുണിക്ക് 7-1ന് റെഡ് ബുള്‍ സാള്‍സ്ബര്‍ഗിനെ പരാജയപ്പെടുത്തി ക്വാര്‍ട്ടറില്‍ കടന്നു. ഇരുപാദങ്ങളിലുമായി 8-2ന്റെ ജയമാണ് ബയേണ്‍ നേടിയത്. ബയേണിനായി ലെവന്‍ഡോസ്കി ഹാട്രിക്ക് നേടി. മുള്ളര്‍, സാനെ, ഗ്നാബറി എന്നിവരും സ്കോര്‍ ചെയ്തു.മുള്ളര്‍ ഇരട്ട ഗോള്‍ നേടി.