സിറ്റിയുടെ തേരോട്ടത്തിന് വിരാമം; മാഞ്ച്‌സറ്റര്‍ ഡെര്‍ബി യുനൈറ്റഡിന്

ബ്രൂണോ ഫെര്‍ണാണ്ടസാണ് രണ്ടാം മിനിറ്റില്‍ യുനൈറ്റഡിനായി ലീഡ് നല്‍കിയത്.

Update: 2021-03-07 18:57 GMT


ഇത്തിഹാദ്: തുടര്‍ച്ചയായ 22ാം ജയം ലക്ഷ്യമിട്ടിറങ്ങിയ മാഞ്ചസ്റ്റര്‍ സിറ്റിയെ തകര്‍ത്തെറിഞ്ഞ് മാഞ്ച്‌സറ്റര്‍ യുനൈറ്റഡ്. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന മാഞ്ച്‌സറ്റര്‍ ഡെര്‍ബിയില്‍ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു യുനൈറ്റഡിന്റെ ജയം. കൂടുതല്‍ സമയം പന്ത് കൈവശം വെച്ചിട്ടും നിരവധി ഗോളവസരങ്ങള്‍ സൃഷ്ടിച്ചിട്ടും സിറ്റിയെ ഇന്ന് ഭാഗ്യം തുണച്ചില്ല. കിരീട പോരാട്ടത്തില്‍ തങ്ങള്‍ ഒട്ടും പിറകില്‍ അല്ല എന്ന കാണിക്കുന്ന പോരാട്ടമാണ് സോള്‍ഷ്യറുടെ ശിഷ്യന്‍മാര്‍ നടത്തിയത്. ബ്രൂണോ ഫെര്‍ണാണ്ടസാണ് രണ്ടാം മിനിറ്റില്‍ യുനൈറ്റഡിനായി ലീഡ് നല്‍കിയത്. ലൂക്കേ ഷോ 50ാം മിനിറ്റില്‍ യുനൈറ്റഡിന്റെ ലീഡ് വര്‍ദ്ധിപ്പിച്ചു. റാഷ്‌ഫോഡിന്റെ അസിസ്റ്റില്‍ നിന്നായിരുന്നു ഷോയുടെ ഗോള്‍. ലീഗില്‍ സിറ്റിക്ക് 65 പോയിന്റാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള യുനൈറ്റഡിന് 54 പോയിന്റാണുള്ളത്.




Tags:    

Similar News