ഇഞ്ചുറി ടൈമില്‍ റൊഡ്രിയുടെ ഗോള്‍; ആഴ്‌സണലിനെതിരേ സിറ്റിക്ക് ജയം

31ാം മിനിറ്റില്‍ സാക്കയിലൂടെയാണ് ഗണ്ണേഴ്‌സ് ആദ്യ ഗോള്‍ നേടിയത്.

Update: 2022-01-01 17:11 GMT
ഇഞ്ചുറി ടൈമില്‍ റൊഡ്രിയുടെ ഗോള്‍; ആഴ്‌സണലിനെതിരേ സിറ്റിക്ക് ജയം


എമിറേറ്റസ്; ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ വന്‍ ഫോമിലുള്ള ആഴ്‌സണലിനെതിരേ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം. റൊഡ്രിയുടെ ഇഞ്ചുറി ടൈം ഗോളാണ് സിറ്റിക്ക് തുണയായത്. മികച്ച തുടക്കം ലഭിച്ചത് നാലാം സ്ഥാനത്തുള്ള ആഴ്‌സണല്‍ തന്നെയാണ് മല്‍സരത്തില്‍ ലീഡെടുത്തത്. 31ാം മിനിറ്റില്‍ സാക്കയിലൂടെയാണ് ഗണ്ണേഴ്‌സ് ആദ്യ ഗോള്‍ നേടിയത്. തുടര്‍ന്ന് മറുപടി ഗോളിന് സിറ്റിക്ക് 57ാം മിനിറ്റ് വരെ കാത്തുനില്‍ക്കേണ്ടി വന്നു. റിയാദ് മെഹറസ് 57ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയാണ് തിരിച്ചടിച്ചത്. 59ാം മിനിറ്റില്‍ ആഴ്‌സണലിന്റെ ഗബ്രിയേല്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ മല്‍സരത്തിന്റെ നിയന്ത്രണം സിറ്റിക്കായി. തുടര്‍ന്ന് തുടരെ തുടരെ അവര്‍ അവസരങ്ങള്‍ സൃഷ്ടിച്ചു. ഇഞ്ചുറി ടൈമില്‍ റൊഡ്രി സിറ്റിയുടെ ലീഡും ജയവും നേടി. 11 പോയിന്റിന്റെ ലീഡാണ് ഒന്നാം സ്ഥാനത്തുള്ള സിറ്റിക്കുള്ളത്.


ഇന്ന് നടന്ന മറ്റൊരു മല്‍സരത്തില്‍ ടോട്ടന്‍ഹാം വാറ്റ്‌ഫോഡിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി.




Tags:    

Similar News