മികച്ച ഗോള്‍കീപ്പറായി അലിസണ്‍; യുവ താരം ഡിലിറ്റ്

മാഞ്ചസ്റ്റര്‍ സിറ്റി കീപ്പര്‍ എഡേഴ്‌സണ്‍, ബാഴ്‌സയുടെ ടെര്‍ സ്‌റ്റേഗ് എന്നിവരെ പിന്‍തള്ളിയാണ് ലിവര്‍പൂള്‍ ഗോള്‍ കീപ്പറായ അലിസണ്‍ പുരസ്‌കാരം നേടിയത്.

Update: 2019-12-03 02:27 GMT

പാരിസ്: ലോകത്തെ ഏറ്റവും മികച്ച ഗോളിയായി ബ്രസീലിന്റെ അലിസണ്‍ തിരഞ്ഞെടുക്കപ്പെട്ടു. ബാലണ്‍ ഡി ഓറിനൊപ്പം ഇത്തവണ ഏര്‍പ്പെടുത്തിയ മികച്ച ഗോള്‍ കീപ്പറിനുള്ള പുരസ്‌കാരമായി യാഷിന്‍ ട്രോഫിയാണ് അലിസണെ തേടിയെത്തിയത്. മാഞ്ചസ്റ്റര്‍ സിറ്റി കീപ്പര്‍ എഡേഴ്‌സണ്‍, ബാഴ്‌സയുടെ ടെര്‍ സ്‌റ്റേഗ് എന്നിവരെ പിന്‍തള്ളിയാണ് ലിവര്‍പൂള്‍ ഗോള്‍ കീപ്പറായ അലിസണ്‍ പുരസ്‌കാരം നേടിയത്. ചാംപ്യന്‍സ് ലീഗില്‍ മികച്ച ഗോള്‍ കീപ്പര്‍ പട്ടം നേടിയ അലിസണ്‍ന്റെ മികവിലാണ് ലിവര്‍പൂള്‍ കിരീടം സ്വന്തമാക്കിയത്. ബ്രസീലിന് ഇത്തവണ കോപ്പാ അമേരിക്ക കിരീടം നേടിക്കൊടുക്കുന്നതിലും അലിസണ്‍ന്റെ മികവ് മുന്നിലായിരുന്നു.

മികച്ച യുവതാരത്തിനുള്ള കോപ ട്രോഫി ഡച്ച് താരം ഡിലിറ്റ് സ്വന്തമാക്കി. ഡച്ച്അയാകസ് താരമായിരുന്ന ഡിലിറ്റ് നിലവില്‍ യുവന്റസിന് വേണ്ടിയാണ് കളിക്കുന്നത്. ഡോര്‍ട്ട്മുണ്ട് താരം സാഞ്ചോ, അത്‌ല്റ്റിക്കോ മാഡ്രിഡ് താരം ഫെലിക്‌സ് എന്നിവരെ തള്ളിയാണ് ഡിലിറ്റ് പുരസ്‌കാരം സ്വന്തമാക്കിയത്. കഴിഞ്ഞ സീസണില്‍ അയാകസിനായി നടത്തിയ പ്രകടനാണ് ഡിലിറ്റിനെ അവാര്‍ഡിനര്‍ഹനാക്കിയത്.

മികച്ച വനിതാ താരത്തിനുള്ള ബാലന്‍ ദി ഓര്‍ മേഗന്‍ റപീനോ സ്വന്തമാക്കി. ഫിഫാ ബെസ്റ്റ് നേടിയ അമേരിക്കന്‍ താരമായ മേഗന്‍ റപീനോ വനിതാ ലോകകപ്പില്‍ നടത്തിയ പ്രകടനമാണ് താരത്തെ അവാര്‍ഡിനര്‍ഹയാക്കിയത്. ലോകകപ്പ് നേടിയ അമേരിക്കന്‍ ടീമംഗമായ റപീനോ ഗോള്‍ഡണ്‍ ബൂട്ടും ഗോള്‍ഡന്‍ ബോളും കരസ്ഥമാക്കിയിരുന്നു.

Tags:    

Similar News