റിച്ചാര്‍ലിസണ്‍ന്റെ ഡബിളിനും എവര്‍ട്ടണെ രക്ഷിക്കാനായില്ല

രണ്ട് ദിവസങ്ങള്‍ക്ക് ശേഷം നടക്കുന്ന മല്‍സരത്തില്‍ എവര്‍ട്ടണ്‍ നേരിടേണ്ടത് മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെയാണ്.

Update: 2022-04-07 04:53 GMT
റിച്ചാര്‍ലിസണ്‍ന്റെ ഡബിളിനും എവര്‍ട്ടണെ രക്ഷിക്കാനായില്ല


ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ റെലഗേഷനില്‍ നിന്ന് രക്ഷപ്പെടാനുള്ള പോരാട്ടം കടുക്കുന്നു. കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ 17ാം സ്ഥാനത്തുള്ള എവര്‍ട്ടണെ 18ാം സ്ഥാനത്തുള്ള ബേണ്‍ലി 3-2ന് പരാജയപ്പെടുത്തി.ലീഗില്‍ 25 പോയിന്റുമായി എവര്‍ട്ടണും 24 പോയിന്റുമായി ബേണ്‍ലിയും ഇഞ്ചോടിഞ്ച് പോരാട്ടമാണ്. മല്‍സരത്തില്‍ ബ്രസീലിയന്‍ താരം റിച്ചാര്‍ലിസണ്‍ എവര്‍ട്ടണായി ഇരട്ട ഗോള്‍ നേടി. കോളിന്‍സിലൂടെ 12ാം മിനിറ്റില്‍ ബേണ്‍ലിയാണ് ലീഡെടുത്തത്. 18ാം മിനിറ്റില്‍ എവര്‍ട്ടണ്‍ ഒപ്പമെത്തി. 41ാം മിനിറ്റില്‍ എവര്‍ട്ടണ്‍ വീണ്ടും ലീഡെടുത്തു. എന്നാല്‍ 57ാം മിനിറ്റില്‍ റൊഡ്രിഗസിലൂടെ ബേണ്‍ലി സമനില പിടിച്ചു. സമനിലയിലേക്ക് മല്‍സരം അവസാനിക്കാനിരിക്കെയാണ് കോര്‍നെറ്റിലൂടെ 85ാം മിനിറ്റില്‍ ബേണ്‍ലി ജയം എത്തിപ്പിടിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം നടക്കുന്ന മല്‍സരത്തില്‍ എവര്‍ട്ടണ്‍ നേരിടേണ്ടത് മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെയാണ്.




Tags:    

Similar News