മെസ്സിയും റൊണാള്‍ഡോയും ദേശീയ ടീമുകള്‍ക്കൊപ്പം; മല്‍സരങ്ങള്‍ 23ന് തുടങ്ങും

പുതിയ കോച്ച് മാര്‍ട്ടിന്‍സിന് കീഴിലാണ് പോര്‍ച്ചുഗല്‍ ഇറങ്ങുക.

Update: 2023-03-21 05:35 GMT

പാരിസ്: ഈ മാസം 23 മുതല്‍ ആരംഭിക്കുന്ന അന്താരാഷ്ട്ര ഫുട്‌ബോള്‍ മല്‍സരങ്ങള്‍ക്കായി സൂപ്പര്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസ്സിയും അവരവരുടെ ദേശീയ ടീമിനൊപ്പം ചേര്‍ന്നു. ഇരുവരും അവരവരുടെ രാജ്യങ്ങളിലെത്തി പരിശീലനം ആരംഭിച്ചിട്ടുണ്ട്. അര്‍ജന്റീനയുടെ ലോകകപ്പിന് ശേഷമുള്ള ആദ്യ മല്‍സരം മാര്‍ച്ച് 24നാണ്. പുല്‍ച്ചെ നടക്കുന്ന മല്‍സരത്തില്‍ പനാമയാണ് എതിരാളി. അര്‍ജന്റീനയില്‍ നടക്കുന്ന മല്‍സരത്തിന്റെ ടിക്കറ്റുകള്‍ കഴിഞ്ഞ ദിവസം ഒരു മണിക്കൂറിനുള്ളില്‍ വിറ്റഴിഞ്ഞിരുന്നു. 27ന് കുറാസാവോയെ അര്‍ജന്റീന നേരിടും. പിഎസ്ജിക്കൊപ്പം ചാംപ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായ മെസ്സി ഫ്രഞ്ച് ലീഗിലെ റെനീസിനെതിരായ അവസാന മല്‍സരത്തിലും തോല്‍വി നേരിട്ടിരുന്നു. പോര്‍ച്ചുഗലിന്റെ മല്‍സരം ഈ മാസം 23ന് ലിച്ചെന്‍സ്റ്റീനെതിരേയും 26ന് ലക്സംബര്‍ഗിനെതിരേയുമാണ്. നിലവില്‍ സൗദി പ്രോ ലീഗില്‍ അല്‍ നസറിനായി ക്രിസ്റ്റിയാനോ മികച്ച ഫോമിലാണ്. ലോകകപ്പിലെ തോല്‍വിയെ തുടര്‍ന്ന് മുന്‍ കോച്ച് ഫെര്‍ണാണ്ഡോ സാന്റോസിനെ പുറത്താക്കിയിരുന്നു.പുതിയ കോച്ച് മാര്‍ട്ടിന്‍സിന് കീഴിലാണ് പോര്‍ച്ചുഗല്‍ ഇറങ്ങുക.





Tags:    

Similar News