അസിസ്റ്റുകളുടെ രാജാവ് മിശ്ശിഹ തന്നെ
247 അസിസ്റ്റുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 10ാം സ്ഥാനത്ത് നില്‍ക്കുന്നു.
പാരിസ്; ലോക ഫുട്‌ബോളിലെ റെക്കോഡുകളുടെ കളിതോഴനായ മെസ്സി അസിസ്റ്റുകളുടെ രാജാവ് എന്ന പട്ടത്തിന് കൂടി അര്‍ഹനാണ്. ഗോള്‍ നേടുന്നതിനൊപ്പം മെസ്സി ഗോളടിപ്പിക്കുന്നതിലും ഒന്നാം നമ്പറാണെന്ന് ഏവര്‍ക്കും അറിയാം. ഫുട്‌ബോളിലെ കണക്കുകളാണ് മെസ്സി അസിസ്റ്റുകളില്‍ ഒന്നാമനാണെന്ന് കണ്ടെത്തിയിരിക്കുന്നത്. കായിക മാധ്യമമായ ഗോള്‍ അസിസ്റ്റ് കിങ്‌സ് എന്ന തലക്കെട്ടോടെ ഇന്ന് ട്വിറ്ററില്‍ പങ്കുവച്ച പട്ടികയിലാണ് മെസ്സി ഒന്നാമത് നില്‍ക്കുന്നത്. 350 അസിസ്റ്റുകളാണ് പിഎസ്ജി താരത്തിന്റെ പേരിലുള്ളത്. ഉറുഗ്വെയുടെ ലൂയിസ് സുവാരസാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്(287). പോര്‍ച്ചുഗല്‍ മുന്‍ താരം ലൂയിസ് ഫിഗോ, ജര്‍മ്മനിയുടെ തോമസ് മുള്ളര്‍, ബ്രസീലിന്റെ നെയ്മര്‍, ഇംഗ്ലണ്ടിന്റെ മുന്‍ താരം ഡേവിഡ് ബെക്കാം, അര്‍ജന്റീനയുടെ ഡി മരിയ, വെയ്ല്‍സിന്റെ റയാന്‍ ഗിഗസ്, ജര്‍മ്മനിയുടെ ഓസില്‍ എന്നിവര്‍ തുടര്‍ന്നുള്ള എട്ട് സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. 247 അസിസ്റ്റുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 10ാം സ്ഥാനത്ത് നില്‍ക്കുന്നു.