ലക്ഷ്യം ബഗാനൊപ്പം എഎഫ്‌സി കപ്പ് നേടുക; സഹല്‍ അബ്ദുല്‍ സമദ്
2.5 കോടിയുടെ കരാറിലാണ് താരം ഒപ്പുവച്ചത്.
കൊല്‍ക്കത്ത: ഐഎസ്എല്‍ കിരീട ജേതാക്കളായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജെയ്ന്റസിനായി എഎഫ്‌സി കിരീടം നേടുകയാണ് ലക്ഷ്യമെന്ന് മുന്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് താരം സഹല്‍ അബ്ദുല്‍ സമദ്. ബഗാന്‍ താരത്തെ ഔദ്ദ്യോഗികമായി അനൗണ്‍സ് ചെയ്തതിന് ശേഷമാണ് സഹല്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയിലെ ഒന്നാം നമ്പര്‍ ക്ലബ്ബായ ബഗാനിലെത്തിയതില്‍ സന്തോഷമുണ്ടെന്നും ടീമിനൊപ്പം ഐഎസ്എല്‍ കിരീടം നേടുകയുമാണ് ലക്ഷ്യം. കൊല്‍ക്കത്താ ഡെര്‍ബിയില്‍ തനിക്ക് കളിക്കാനാവുമെന്നത് ഭാഗ്യമാണ്. ലോകകപ്പില്‍ കളിച്ച രണ്ട് താരങ്ങളും യൂറോപ്പാ ലീഗ് നേടിയ രണ്ട് താരങ്ങളും ഇന്ത്യന്‍ ടീമിലെ അഞ്ച് താരങ്ങളും കളിക്കുന്ന ബഗാനില്‍ എത്തിയത് തന്റെ ഭാഗ്യമാണെന്നും താരം വ്യക്തമാക്കി. ബഗാനുമായി അഞ്ച് വര്‍ഷത്തെ കരാറിലാണ് താരം ഏര്‍പ്പെട്ടത്. 2.5 കോടിയുടെ കരാറിലാണ് താരം ഒപ്പുവച്ചത്.