സൂറിച്ച്: 2026 ഫുട്‌ബോള്‍ ലോകകപ്പിന്റെ ആതിഥേയ നഗരങ്ങള്‍ ഫിഫ പ്രഖ്യാപിച്ചു. അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നിവരാണ് ആതിഥേയ രാജ്യങ്ങള്‍. ആദ്യമായാണ് മൂന്ന് രാജ്യങ്ങള്‍ സംയുക്തമായി ആതിഥേയത്വം വഹിക്കുന്നത്. ലോസ് ആഞ്ചല്‍സ്, ടൊറന്റോ, മെക്‌സിക്കോ സിറ്റി എന്നിവയാണ് ആതിഥേയ നഗരങ്ങള്‍. അമേരിക്കയിലെ 11 വേദികളിലും മെക്‌സിക്കോയിലെ മൂന്ന് വേദികളിലും കാനഡയിലെ രണ്ട് വേദികളിലുമാണ് മല്‍സരം നടക്കുക. എന്നാല്‍ ഉദ്ഘാടന മല്‍സരം നടക്കുന്ന നഗരം പ്രഖ്യാപിച്ചിട്ടില്ല.