നെയ്മറിന്റെ പരിക്ക്; ചാംപ്യന്‍സ് ലീഗ്- ലോകകപ്പ് യോഗ്യതാ മല്‍സരങ്ങള്‍ നഷ്ടമാവും

ഉറുഗ്വെ, വെനിസ്വേല എന്നീ രാജ്യങ്ങള്‍ക്കെതിരേയാണ് ബ്രസീലിന്റെ മല്‍സരങ്ങള്‍.

Update: 2020-10-30 06:03 GMT




പാരിസ്: ചാംപ്യന്‍സ് ലീഗ് മല്‍സരത്തിനിടെ പരിക്കേറ്റ പിഎസ്ജി സൂപ്പര്‍ താരം നെയ്മറിന് ഒരു മാസത്തോളം പുറത്തിരിക്കണം. ഇസ്താംബൂള്‍ ബാസ്‌ക്ഷെയറിനെതിരായ മല്‍സരത്തിനിടെ താരത്തിന്റെ തുടയുടെ മസിലിന് പരിക്കേറ്റിരുന്നു. പരിക്ക് സാരമുള്ളതാണെന്നും ഒരു മാസം നെയ്മര്‍ പുറത്തിരിക്കണമെന്നും കോച്ച് ടൂച്ചല്‍ അറിയിച്ചു. ഇസ്താംബൂളിനെതിരായ മല്‍സരത്തിന്റെ 26ാം മിനിറ്റിലാണ് നെയ്മര്‍ പരിക്കിനെ തുടര്‍ന്ന് കളം വിട്ടത്. ഒരുമാസത്തിനിടെ നെയ്മറിന് പ്രധാനപ്പെട്ട നിരവധി മല്‍സരങ്ങളാണ് നഷ്ടമാവുക. ചാംപ്യന്‍സ് ലീഗില്‍ ആര്‍ പി ലെപ്‌സിഗിനെതിരായ മല്‍സരവും ലീഗ് വണ്ണില്‍ നാന്റീസ്, റെനീസ് എന്നിവര്‍ക്കെതിരായ മല്‍സരവും താരത്തിന് നഷ്ടമാവും. കൂടാതെ അടുത്ത മാസം നടക്കുന്ന ബ്രസീലിന്റെ ലോകകപ്പ് യോഗ്യത മല്‍സരങ്ങളിലും താരത്തിന് കളിക്കാന്‍ കഴിയില്ല. ഉറുഗ്വെ, വെനിസ്വേല എന്നീ രാജ്യങ്ങള്‍ക്കെതിരേയാണ് ബ്രസീലിന്റെ മല്‍സരങ്ങള്‍.നിലവില്‍ പിഎസ്ജിയ്ക്കും ബ്രസീലിനുമായി നെയ്മര്‍ വമ്പന്‍ ഫോമിലാണ്. താരത്തിന്റെ പരിക്ക് ഇരുടീമിനും തിരിച്ചടിയാണ്.




Tags:    

Similar News