പെലെയുടെ റെക്കോഡ് പഴംങ്കഥയാക്കി നെയ്മര്‍

സൗദി ക്ലബ് അല്‍ ഹിലാലിന് വേണ്ടിയാണ് നെയ്മര്‍ ഇപ്പോള്‍ കളിക്കുന്നത്.

Update: 2023-09-09 10:02 GMT
ബ്രസീലിയ: അന്താരാഷ്ട്ര ഫുട്ബോളില്‍ പെലെയുടെ ഗോള്‍ റെക്കോര്‍ഡ് മറിക്കടന്ന് ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍. 2026 ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ തെക്കേ അമേരിക്കന്‍ മേഖലയില്‍ ബൊളീവിയക്കെതിരെ രണ്ട് ഗോള്‍ നേടിയതോടെയാണ് ബ്രസീലിനായി ഏറ്റവും കൂടുതല്‍ ഗോളുകളെന്ന നേട്ട നെയ്മര്‍ക്ക് സ്വന്തമായത്. മത്സരത്തിന് മുമ്പ് 77 ഗോളുമായി പെലെയ്ക്ക് ഒപ്പമായിരുന്നു നെയ്മര്‍. ഒരു ഗോള്‍ നേട്ടത്തോടെ തന്നെ പെലെ, ബ്രസീലിയന്‍ സൂപ്പര്‍ താരത്തിന് പിന്നിലായി.

ബ്രസീലിനായി 91 മത്സരങ്ങളില്‍ നിന്ന് 77 ഗോളാണ് പെലെ നേടിത്. 124-ാം മത്സരത്തിലാണ് നെയ്മര്‍ ഫുട്ബോള്‍ രാജാവിനെ മറികടന്നത്. 98 കളിയില്‍ 62 ഗോള്‍ നേടിയ റൊണാള്‍ഡോ നസാരിയോയാണ് ബ്രസീലിയന്‍ ഗോള്‍വേട്ടക്കാരിലെ മൂന്നാമന്‍. 55 ഗോളുള്ള റൊമാരിയോ നാലും 48 ഗോളുള്ള സീക്കോ അഞ്ചും സ്ഥാനങ്ങളിലുണ്ട്. പരക്കില്‍ നിന്ന് മുക്തനായ നെയ്മര്‍ ബ്രസീലിന്റെ ആദ്യ ഇലവനില്‍ തന്നെ സ്ഥാം പിടിച്ചിരുന്നു. എന്നാല്‍ 17-ാം മിനിറ്റില്‍ അദ്ദേഹം പെനാല്‍റ്റി പാഴാക്കുകയും ചെയ്തു. തുടര്‍ന്നായിരുന്നു രണ്ട് ഗോളുകള്‍ നേടിയത്.


സൗദി ക്ലബ് അല്‍ ഹിലാലിന് വേണ്ടിയാണ് നെയ്മര്‍ ഇപ്പോള്‍ കളിക്കുന്നത്. എന്നാല്‍ പരിക്കിനെ തുടര്‍ന്ന് അദ്ദേഹത്തിന് അരങ്ങേറാന്‍ കഴിഞ്ഞിരുന്നില്ല. യോഗ്യതാ റൗണ്ട് മത്സരങ്ങള്‍ക്ക് ശേഷം നെയ്മര്‍ അല്‍ ഹിലാലിന് വേണ്ടി കളിക്കും. അതേസമയം, 5-2നായിരുന്നു ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ബൊളീവിയക്കെതിരെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ബ്രസീല്‍ ജയിച്ചത്. നെയ്മര്‍ക്ക് പുറമെ റോഡ്രിഗോ ഇരട്ട ഗോള്‍ നേടി. റഫിഞ്ഞയുടെ വകയായിരുന്നു ബ്രസീലിന്റെ മറ്റൊരു ഗോള്‍.







മറ്റൊരു മത്സരത്തില്‍ ഉറുഗ്വെ 3-1ന് ചിലെയെ മറികടന്നു. നിക്കോളാസ് ഡി ലാ ക്രൂസ് രണ്ട് ഗോള്‍ നേടി. ഫെഡറിക്കോ വാല്‍വെര്‍ദെയുടെ വകയായിരുന്നു ഉറുഗ്വെയുടെ മറ്റൊരു ഗോള്‍.







Tags:    

Similar News