പിഎസ്ജിക്ക് തിരിച്ചടി; നെയ്മര്‍ കരാര്‍ പുതുക്കുന്നു
ബ്രസീലിയന്‍ താരത്തിനായി ചെല്‍സി ട്രാന്‍സ്ഫര്‍ വിപണിയില്‍ സജീവമായിട്ടുണ്ട്.
പാരിസ്: നെയ്മറെ ഈ സീസണില്‍ റിലീസ് ചെയ്യാമെന്ന പിഎസ്ജി നീക്കത്തിന് തിരിച്ചടി. താരം പിഎസ്ജിയുമായുള്ള കരാര്‍ രണ്ട് വര്‍ഷത്തേക്ക് കൂടി നീട്ടിയേക്കും. നെയ്മറിന് 2027 വരെയാണ് പിഎസ്ജിയില്‍ കരാറുള്ളത്. 2022ല്‍ സ്വയം രണ്ട് വര്‍ഷത്തെ കരാര്‍ കൂടി നീട്ടാനുള്ള വ്യവസ്ഥ നെയ്മറിന്റെ കരാറിലുണ്ട്. ഇതാണ് പിഎസ്ജിക്ക് തിരിച്ചടിയായത്. നെയ്മര്‍ പുതിയ കരാറില്‍ ഒപ്പുവച്ചതായി ഫ്രഞ്ച് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ പിഎസ്ജി ഇതില്‍ വ്യക്തത വരുത്തിയിട്ടില്ല. ബ്രസീലിയന്‍ താരത്തിനായി ചെല്‍സി ട്രാന്‍സ്ഫര്‍ വിപണിയില്‍ സജീവമായിട്ടുണ്ട്.