ഇറ്റാലിയന്‍ സീരി എയില്‍ യുവന്റസിന്റെ കഷ്ടകാലം തുടരുന്നു

സൗത്ത് അമേരിക്കന്‍ രാജ്യങ്ങളിലുള്ള താരങ്ങളില്ലാതെ ഇറങ്ങിയ യുവന്റസിനെ അത് സാരമായി ബാധിച്ചു.

Update: 2021-09-11 20:00 GMT


റോം: ക്രിസ്റ്റിയാനോ റൊണാള്‍ഡോയില്ലാത്ത യുവന്റസിന്റെ സീരിയിലെ പുതിയ സീസണിലെ കഷ്ടകാലം തുടരുന്നു. ഇന്ന് നടന്ന മൂന്നാം റൗണ്ട് മല്‍സരത്തില്‍ കരുത്തരായ നപ്പോളിയോട് 2-1ന്റെ തോല്‍വിയാണ് ഓള്‍ഡ് ലേഡി ഏറ്റുവാങ്ങിയത്. ഒരു ജയത്തിനായുള്ള അവരുടെ കാത്തിരിപ്പ് തുടരുകയാണ്. റൊണാള്‍ഡോയ്ക്ക് പകരം സ്‌ട്രൈക്കിങില്‍ ആല്‍വാരോ മൊറാട്ടയാണ് യുവന്റസിനായി മുന്നില്‍ നിന്നത്. 10ാം മിനിറ്റില്‍ താരം ഗോള്‍ നേടി. എന്നാല്‍ രണ്ടാം പകുതിയില്‍ രണ്ട് ഗോള്‍ നേടി നപ്പോളി തിരിച്ചടിക്കുകയായിരുന്നു.

ഈ സീസണില്‍ കളിച്ച മൂന്ന് മല്‍സരങ്ങളില്‍ ഒരു സമനില മാത്രമാണ് യുവന്റസിനുള്ളത്. ലീഗില്‍ അവര്‍ 14ാം സ്ഥാനത്താണ്. സൗത്ത് അമേരിക്കന്‍ രാജ്യങ്ങളിലുള്ള താരങ്ങളില്ലാതെ ഇറങ്ങിയ യുവന്റസിനെ അത് സാരമായി ബാധിച്ചു. പൗലോ ഡിബാല, യുവാന്‍ കുഡ്രാഡോ, റൊഡ്രിഗോ ബെന്റാന്‍കുര്‍, ഡാനിയോലോ, അലക്‌സ് സാന്‍ഡ്രോ എന്നിവരെല്ലാം ലോകകപ്പ് യോഗ്യതാ മല്‍സരങ്ങള്‍ക്കായി ദേശീയ ടീമുകള്‍ക്കൊപ്പമാണുള്ളത്.




Tags:    

Similar News