സുവാരസുമായുള്ള വംശീയാധിക്ഷേപ വിവാദം; വധഭീഷണി ഉണ്ടായി: പാട്രിസ് എവ്രാ
യുനൈറ്റഡില്‍ കളിക്കുമ്പോഴാണ് അന്നത്തെ ലിവര്‍പൂള്‍ താരമായ ലൂയിസ് സുവാരസ് എവ്രയെ വംശീയമായി അധിക്ഷേച്ചത്.
മാഞ്ചസ്റ്റര്‍: 2011ലെ വംശീയാധിക്ഷേപ വിവാദത്തെ തുടര്‍ന്ന് തനിക്ക് നിരവധി വധഭീഷണി ഉണ്ടായതായി മുന്‍ ഫ്രഞ്ച് താരം പാട്രിസ്് എവ്രാ. കഴിഞ്ഞ ദിവസമാണ് എവ്രാ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലെ 2011ലെ തന്റെ അനുഭവം പങ്കുവച്ചത്.
യുനൈറ്റഡില്‍ കളിക്കുമ്പോഴാണ് അന്നത്തെ ലിവര്‍പൂള്‍ താരമായ ലൂയിസ് സുവാരസ് എവ്രയെ വംശീയമായി അധിക്ഷേച്ചത്. താരത്തിന്റെ നിറത്തെ മോശമാക്കി പരാമര്‍ശിച്ചാണ് സുവാരസ് അധിക്ഷേപിച്ചത്. ലിവര്‍പൂള്‍യുനൈറ്റഡ് മല്‍സരത്തിനിടെയാണ് സംഭവം. വിവാദത്തെ തുടര്‍ന്ന് ഇംഗ്ലിഷ് എഫ് എ സുവാരസിനെ എട്ട് മല്‍സരങ്ങളില്‍ നിന്നും വിലക്കിയിരുന്നു. തനിക്കും കുടുംബത്തിനുമെതിരേ നിരവധി വധഭീഷണി കത്തുകള്‍ ലഭിച്ചിരുന്നു. ക്ലബ്ബിലേക്കാണ് കൂടുതല്‍ കത്തുകള്‍ ലഭിച്ചത്. വിവാദത്തെ തുടര്‍ന്ന് ജയിലിലായ ആരാധകരുടെതായിരുന്നു കത്തുകള്‍. ഞങ്ങള്‍ പുറത്ത് വന്നാല്‍ നിങ്ങളെ കൊല്ലുമെന്നായിരുന്നു ഭീഷണി. തനിക്കും കുടുംബത്തിനും രണ്ട് മാസത്തോളം സുരക്ഷയായിരുന്നു. ആ ദിനങ്ങള്‍ ജീവിതത്തിലെ ഏറ്റവും കടുത്തതായിരുന്നുവെന്നും എവ്രാ പറഞ്ഞു. ഫ്രഞ്ച് കോച്ചായിരുന്ന എവ്രാ അവസാനമായി ന്യൂകാസില്‍ യുനൈറ്റഡിനെയാണ് പരിശീലിപ്പിച്ചത്.