ചാംപ്യന്‍സ് ലീഗ്; അത്‌ലറ്റിക്കോ നോക്കൗട്ടിലേക്ക്; പോര്‍ട്ടോ യൂറോപ്പയില്‍; മിലാന്‍ പുറത്തേക്ക്
രണ്ട് പോര്‍ട്ടോ താരങ്ങള്‍ക്കും അത്‌ലറ്റിക്കോയുടെ കരാസ്‌കോയ്ക്കും ചുവപ്പ് കാര്‍ഡ് ലഭിച്ചു.
മാഡ്രിഡ്: ചാംപ്യന്‍സ് ലീഗിലെ നിര്‍ണ്ണായക മല്‍സരത്തില്‍ എഫ് സി പോര്‍ട്ടോയെ 3-1ന് വീഴ്ത്തി അത്‌ലറ്റിക്കോ മാഡ്രിഡ് ചാംപ്യന്‍സ് ലീഗ് നോക്കൗട്ട് റൗണ്ടില്‍ പ്രവേശിച്ചു.ഗ്രൂപ്പ് ബിയില്‍ നടന്ന മല്‍സരത്തില്‍ പോര്‍ട്ടോയ്ക്കും ജയം അനിവാര്യമായിരുന്നു.തീപ്പാറും പോരാട്ടമായിരുന്നു നടന്നത്. മല്‍സരത്തില്‍ മൂന്ന് ചുവപ്പ് കാര്‍ഡുകളാണ് വീണത്. രണ്ട് പോര്‍ട്ടോ താരങ്ങള്‍ക്കും അത്‌ലറ്റിക്കോയുടെ കരാസ്‌കോയ്ക്കും ചുവപ്പ് കാര്‍ഡ് ലഭിച്ചു.
ഗ്രീസ്മാന്‍, കുറെ, ഡീ പോള്‍ എന്നിവരാണ് അത്‌ലറ്റിക്കോയ്ക്കായി സ്‌കോര്‍ ചെയ്തത്. ഗ്രീസ്മാന്റെ ഗോള്‍ 56ാം മിനിറ്റിലും കുറെ, ഡീ പോള്‍ എന്നിവരുടെ ഗോളുകള്‍ ഇഞ്ചുറി ടൈമിലുമാണ് വീണത്. പോര്‍ട്ടോയുടെ ആശ്വാസ ഗോളും വീണത് ഇഞ്ചുറി ടൈമിലെ പെനാല്‍റ്റിയിലൂടെ ആയിരുന്നു. തോല്‍വിയോടെ പോര്‍ട്ടോ യൂറോപ്പയിലേക്ക് യോഗ്യത നേടി. മറ്റൊരു മല്‍സരത്തില്‍ ആറില്‍ ആറ് ജയവുമായി ലിവര്‍പൂള്‍ ഗ്രൂപ്പ് ചാംപ്യന്‍മാരായി. എ സി മിലാനെ 2-1നാണ് ലിവര്‍പൂള്‍ നിലംപരിശാക്കിയത്.മുഹമ്മദ് സലാഹ്, ഒറിഗി എന്നിവരാണ് ചെമ്പടയ്ക്കായി വലകുലിക്കിയത്. തോല്‍വിയോടെ എസി മിലാന് യൂറോപ്പയിലേക്കുള്ള യോഗ്യതയും നഷ്ടമായി.