നേഷന്‍സ് കപ്പ്: പോര്‍ച്ചുഗല്‍ ജേതാക്കള്‍
ഹോളണ്ടിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് പോര്‍ച്ചുഗല്‍ കിരീടം നേടിയത്.
ലിസ്ബണ്‍: പ്രഥമ യുവേഫാ നേഷന്‍സ് കപ്പില്‍ പോര്‍ച്ചുഗല്‍ ജേതാക്കളായി. ഹോളണ്ടിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് പോര്‍ച്ചുഗല്‍ കിരീടം നേടിയത്.
ഗോണ്‍സാലോ ഗുഡേസ് 60ാം മിനിറ്റില്‍ നേടിയ ഗോള്‍ പിന്‍ബലത്തിലാണ് പോര്‍ച്ചുഗലിന്റെ ജയം. സെമിയിലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹാട്രിക്ക് മികവിലാണ് പോര്‍ച്ചുഗല്‍ ഫൈനലില്‍ പ്രവേശിച്ചത്. സ്വിറ്റ്‌സര്‍ലന്റിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 6-5ന് തോല്‍പ്പിച്ച് ഇംഗ്ലണ്ട് ലീഗില്‍ മൂന്നാം സ്ഥാനം നേടി.