പോര്‍ച്ചുഗല്‍ കോച്ച് സാന്റോസിനെ പുറത്താക്കി
യുവതാരങ്ങള്‍ക്ക് വേണ്ടി പരിചയ സമ്പന്നനായ റോണോയെ പുറത്തിരുത്തിയതിനെതിരേ ഇതിഹാസ താരം ലൂയിസ് ഫിഗോയടക്കം രംഗത്ത് വന്നിരുന്നു.
ലിസ്ബണ്‍: ലോകകപ്പ് ക്വാര്‍ട്ടറില്‍ ഞെട്ടിക്കുന്ന തോല്‍വി നേരിട്ടതിനെ തുടര്‍ന്ന് കോച്ച് ഫെര്‍ണാണ്ടോ സാന്റോസിനെ പോര്‍ച്ചുഗല്‍ പുറത്താക്കി. ടീമിന്റെ നെടുംതൂണായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ രണ്ട് മല്‍സരങ്ങളില്‍ സാന്റോസ് പുറത്തിരുത്തിയിരുന്നു.പ്രീക്വാര്‍ട്ടറില്‍ ആദ്യ ഇലവനില്‍ സ്ഥാനം ലഭിക്കാത്ത റൊണാള്‍ഡോയുടെ അഭാവത്തിലും പോര്‍ച്ചുഗല്‍ വന്‍ ജയം സ്വന്തമാക്കിയിരുന്നു. എന്നാല്‍ ക്വാര്‍ട്ടറിലും താരത്തെ പുറത്തിരുത്തി. സബ്ബായി രണ്ടാം പകുതിയില്‍ ഇറക്കിയെങ്കിലും മൊറോക്കോ വിജയം ഉറപ്പിച്ചിരുന്നു. റൊണാള്‍ഡോയെ പുറത്തിരുത്തിയ സാന്റോസിന്റെ നടപടിയാണ് തോല്‍വിക്കാധാരമെന്ന തരത്തില്‍ നിരവധി റിപ്പോര്‍ട്ടുകളും വന്നിരുന്നു.
യുവതാരങ്ങള്‍ക്ക് വേണ്ടി പരിചയ സമ്പന്നനായ റോണോയെ പുറത്തിരുത്തിയതിനെതിരേ പോര്‍ച്ചുഗ്രീസ് ഇതിഹാസ താരം ലൂയിസ് ഫിഗോയടക്കം രംഗത്ത് വന്നിരുന്നു. സാന്റോസിന് കീഴില്‍ പോര്‍ച്ചുഗല്‍ 2016ല്‍ യൂറോ കപ്പും 2018ല്‍ യുവേഫാ നാഷന്‍സ് ലീഗും സ്വന്തമാക്കിയിരുന്നു. ഇതിഹാസ കോച്ചും മുന്‍ പോര്‍ച്ചുഗല്‍ താരവുമായ ജോസെ മൊറീഞ്ഞോ( എഎസ് റോമ), പൗളോ ഫൊന്‍സ്‌ക്കാ(പോര്‍ച്ചുഗല്‍) എന്നിവരിലൊരാള്‍ പുതിയ കോച്ചായി ചുമതലയേല്‍ക്കും. റോമയെയും പോര്‍ച്ചുഗലിനെയും ഒരുമിച്ച് പരിശീലിപ്പിക്കാനുള്ള ഓഫറും പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ മൊറീഞ്ഞോയ്ക്ക് മുന്നില്‍ വച്ചിട്ടുണ്ട്. ചെല്‍സി, യുനൈറ്റഡ്, റയല്‍ മാഡ്രിഡ് എന്നീ ക്ലബ്ബുകളില്‍ കോച്ചിങ് റെക്കോഡുള്ള മൊറീഞ്ഞോയ്ക്ക് തന്നെയാണ് ടീം ആദ്യ പരിഗണന നല്‍കുന്നത്.