പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് തോല്‍വി; വിജയകുതിപ്പ് തുടര്‍ന്ന് സിറ്റി
മാഞ്ചസ്റ്റര്‍ സിറ്റി എതിരില്ലാത്ത രണ്ട് ഗോളിന് ബേണ്‍ലിയെ തോല്‍പ്പിച്ചു.
ആന്‍ഫീല്‍ഡ്; ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് ഞെട്ടിക്കുന്ന തോല്‍വി. 15ാം സ്ഥാനക്കാരായ ബ്രിങ്ടണ്‍ എതിരില്ലാത്ത ഒരുഗോളിനാണ് ലീഗിലെ നാലാം സ്ഥാനക്കാരായ ലിവര്‍പൂളിനെ തറപ്പറ്റിച്ചത്. അല്‍സാറ്റെയുടെ 56ാം മിനിറ്റിലെ ഗോളാണ് ബ്രിങ്ടണ് തുണയായത്. ഇന്നലെ നടന്ന മറ്റൊരു മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി എതിരില്ലാത്ത രണ്ട് ഗോളിന് ബേണ്‍ലിയെ തോല്‍പ്പിച്ചു. ഗബ്രിയേല്‍ ജീസസ്, സ്റ്റെര്‍ലിങ് എന്നിവരാണ് സിറ്റിയ്ക്കായി സ്‌കോര്‍ ചെയ്തത്. ലീഗിലെ ഒന്നാം സ്ഥാനക്കാരായ സിറ്റിയുടെ തുടര്‍ച്ചയായ 13ാം ജയമാണിത്. മറ്റൊരു മല്‍സരത്തില്‍ മൂന്നാം സ്ഥാനത്തുള്ള ലെസ്റ്റര്‍ ഫുള്‍ഹാമിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചു. എവര്‍ട്ടണ്‍ ലീഡ്‌സിനെ 2-1നും വെസ്റ്റ്ഹാം ആസ്റ്റണ്‍ വില്ലയെ 3-1നും തോല്‍പ്പിച്ചു.
ബുധനാഴ്ച നടന്ന മല്‍സരത്തില്‍ മാഞ്ച്‌സറ്റര്‍ യുനൈറ്റഡ് സതാംമ്പടണിനെ എതിരില്ലാത്ത ഒമ്പത് ഗോളിന് തോല്‍പ്പിച്ചിരുന്നു.