പ്രീമിയര്‍ ലീഗ്; ചെല്‍സി തിരിച്ചുവരുന്നു; അഞ്ചാം സ്ഥാനത്തേക്ക്; ഇപ്സ്വിച്ച് ടൗണ്‍ പുറത്തേക്ക്

ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ജയത്തോടെ ചെല്‍സി ടോപ് ഫോര്‍ പോരാട്ടത്തിലേക്ക്. എവര്‍ട്ടണിനെതിരേ ഇന്ന് ഒരു ഗോള്‍ ജയമാണ് ചെല്‍സി നേടിയത്. ജയത്തോടെ ലീഗില്‍ ചെല്‍സി അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചു. 27ാം മിനിറ്റില്‍ ജാക്സണ് ആണ് ചെല്‍സിയ്ക്കായി സ്കോര്‍ ചെയ്തത്. നിലവില്‍ ലീഗില്‍ ലിവര്‍പൂള്‍ കിരിടീം ഉറപ്പിച്ചിരിക്കുകയാണ്. രണ്ടാം സ്ഥാനത്ത് ആഴ്സണലും മൂന്നാം സ്ഥാനത്ത് ന്യൂകാസിലുമാണ്. നാലാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ സിറ്റി. ഇന്ന് നടന്ന മറ്റൊരു മല്‍സരത്തില്‍ ഇപ്സ്വിച്ച് ടൗണ്‍ പരാജയപ്പെട്ടതോടെ ലീഗില്‍ നിന്ന് പുറത്തായി.ന്യൂകാസില്‍ യുനൈറ്റഡിനോടാണ് ഇപ്സ്വിച്ച് പരാജയപ്പെട്ടത്. ലെസ്റ്റര്‍ സിറ്റിയും സതാംപ്ടണും നേരത്തെ പുറത്തായിരുന്നു.