ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്; യുനൈറ്റഡ് വിജയവഴിയില്‍; കുതിപ്പ് തുടര്‍ന്ന് ചെല്‍സി
മറ്റൊരു മല്‍സരത്തില്‍ തോമസ് ടുഷേലിന്റെ നീലപ്പട ടോട്ടന്‍ഹാമിനെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തി.
മാഞ്ചസ്റ്റര്‍: ചാംപ്യന്‍സ് ലീഗിലെ ആദ്യ മല്‍സരത്തിലെ തോല്‍വിയില്‍ നിന്ന് താല്‍ക്കാലിക ആശ്വാസം നേടി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്. ഇന്ന് ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ വെസ്റ്റ്ഹാം യുനൈറ്റഡിനെതിരായ മല്‍സരത്തില്‍ 2-1ന്റെ ജയം നേടിയാണ് യുനൈറ്റഡ് തിരിച്ചുവന്നത്. ആദ്യം ലീഡെടുത്ത വെസ്റ്റഹാമിനെതിരേ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 34ാം മിനിറ്റില്‍ സമനില പിടിച്ചു. മുന്‍ വെസ്റ്റ്ഹാം താരമായ ജെസ്സേ ലിങ്കാര്ഡാണ് യുനൈറ്റഡിന്റെ വിജയ ഗോള്‍ നേടിയത്.
മറ്റൊരു മല്‍സരത്തില്‍ തോമസ് ടുഷേലിന്റെ നീലപ്പട ടോട്ടന്‍ഹാമിനെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തി. ചെല്‍സിയുടെ തുടര്‍ച്ചയായ അഞ്ചാം ജയമാണ്. തിയാഗോ സില്‍വ, എന്‍ഗോളോ കാന്റെ, റുഡിഗര്‍ എന്നിവരാണ് ചെല്‍സിക്കായി വലകുലിക്കിയത്.