പ്രീമിയര്‍ ലീഗ്; ജയം തുടര്‍ന്ന് ചെല്‍സിയും വെസ്റ്റ്ഹാമും

മല്‍സരത്തില്‍ ഹാവര്‍ട്‌സാണ് ചെല്‍സിയുടെ മല്‍സരത്തിന് കടിഞ്ഞാണ്‍ പിടിച്ചത്.

Update: 2021-03-09 03:16 GMT


ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സി മികച്ച ഫോം തുടരുന്നു. ഇന്ന് നടന്ന മല്‍സരത്തില്‍ ആറാം സ്ഥാനത്തുള്ള എവര്‍ട്ടണെയും അവര്‍ തോല്‍പ്പിച്ചു. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ചെല്‍സിയുടെ ജയം. ജയത്തോടെ ചെല്‍സി ലീഗിലെ നാലാം സ്ഥാനം നിലനിര്‍ത്തി. 31ാം മിനിറ്റില്‍ എവര്‍ട്ടണ്‍ താരം ഗൊഡ്‌ഫ്രെയുടെ സെല്‍ഫ് ഗോളിലൂടെയാണ് ചെല്‍സി ലീഡെടുത്തത്. തുടര്‍ന്ന് 65ാം മിനിറ്റില്‍ ജോര്‍ജ്ജിനോയിലൂടെ ചെല്‍സി അവരുടെ ലീഡ് രണ്ടാക്കി. മല്‍സരത്തില്‍ ഹാവര്‍ട്‌സാണ് ചെല്‍സിയുടെ മല്‍സരത്തിന് കടിഞ്ഞാണ്‍ പിടിച്ചത്. ഹാവര്‍ട്‌സിന്റെ ഷോട്ടാണ് എവര്‍ട്ടണ്‍ താരത്തിന്റെ സെല്‍ഫ് ഗോളിന് വഴിവെച്ചത്. കൂടാതെ ഗോഡ്‌ഫ്രെ നേടിയ പെനാല്‍റ്റിക്കും വഴിതെളിയിച്ചത് ഹാവര്‍ട്‌സായിരുന്നു.


മറ്റൊരു മല്‍സരത്തില്‍ 11ാം സ്ഥാനത്തുള്ള ലീഡ്‌സ് യുനൈറ്റഡിനെ വെസ്റ്റ്ഹാം യുനൈറ്റഡ് എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചു. ജയത്തോടെ വെസ്റ്റ്ഹാം ലീഗില്‍ അഞ്ചാം സ്ഥാനത്തെത്തി. ഈ സീസണില്‍ ലക്ഷ്യം ടോപ് ഫോര്‍ ആണെന്ന് വെസ്റ്റ്ഹാം കോച്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. ലിങ്കാര്‍ഡ്, ഡോസണ്‍ എന്നിവരാണ് യുനൈറ്റഡിന്റെ സ്‌കോറര്‍മാര്‍.




Tags:    

Similar News