തുപ്പിയത് വിനയായി; ഡി മരിയക്ക് നാല് മല്‍സരങ്ങളില്‍ വിലക്ക്
മാര്സിലെയ്ക്കെതിരായ മല്‍സരത്തില്‍ അവരുടെ താരത്തിന് നേരെ ഡി മരിയ തുപ്പിയിരുന്നു. ഇതാണ് താരത്തിന് വിനയായത്.
പാരിസ്: പിഎസ്ജിയുടെ അര്‍ജന്റീനന്‍ താരം ഡി മരിയക്ക് നാല് മല്‍സരങ്ങളില്‍ നിന്ന് വിലക്ക്. മാര്സിലെയ്ക്കെതിരായ മല്‍സരത്തില്‍ അവരുടെ താരത്തിന് നേരെ ഡി മരിയ തുപ്പിയിരുന്നു. ഇതാണ് താരത്തിന് വിനയായത്.ഫ്രഞ്ച് ലീഗ് ഫുട്ബോള്‍ അധികൃതരാണ് താരത്തിനെ വിലക്കിയത്. മാര്സിലെയക്കെതിരായ മല്‍സരത്തില്‍ നടന്ന കൈയ്യാങ്കളിക്കിടെയാണ് മരിയ തുപ്പിയത്. കൊവിഡ് പ്രോട്ടോകോള്‍ നില്ക്കുന്ന സാഹചര്യത്തില്‍ മല്‍സരത്തിനിടെ ഗ്രൗണ്ടില്‍ തുപ്പുന്നത് ശിക്ഷാര്‍ഹമാണ്. കൂടാതെ കൊവിഡ് മാറി താരം കളിച്ച ആദ്യ മല്‍സരമായിരുന്നു മാര്സിലെയ്ക്കെതിരേ നടന്നത്. ഇതേ മല്‍സരത്തില്‍ ഗോണ്‍സാലസിനെ കൈയ്യേറ്റം ചെയ്തതിന് നെയ്മറിന് രണ്ട് മല്‍സരത്തിലും കുര്‍സാവയ്ക്ക് ആറ് മല്‍സരത്തിലും വിലക്ക് ലഭിച്ചിരുന്നു. അതിനിടെ അടുത്ത മാസം നടക്കുന്ന അര്‍ജന്റീനയുടെ ലോകകപ്പ് യോഗ്യതാ മല്‍സരത്തിലെ സ്ക്വാഡില്‍ ഡി മരിയയെ ഉള്‍പ്പെടുത്തിയിരുന്നില്ല. താരത്തെ ടീമില്‍ ഉള്‍പ്പെടുത്താതിന്റെ കാരണം കോച്ച് വ്യക്തമാക്കിയിട്ടില്ല. പരിക്കിനെ തുടര്‍ന്ന് സിറ്റി താരം സെര്‍ജിയോ അഗ്വേറയെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.