ഖത്തര്‍ ലോകകപ്പ് നൂറ്റാണ്ടിലെ ഏറ്റവും മികച്ചത്

2018ലെ റഷ്യന്‍ ലോകകപ്പും 2010ലെ സൗത്താഫ്രിക്കന്‍ ലോകകപ്പും അഞ്ചും ആറും സ്ഥാനത്താണുള്ളത്.

Update: 2022-12-27 17:47 GMT


ദോഹ:ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഫിഫാ ലോകകപ്പ് എന്ന ബഹുമതി ഖത്തറിന് സ്വന്തം.ബിബിസി സ്‌പോര്‍ട്‌സ് പ്രേക്ഷകര്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ് ഖത്തറിന് ഒന്നാം സ്ഥാനം ലഭിച്ചത്. 78ശതമാനം പേരും ഖത്തറിന് വോട്ട് രേഖപ്പെടുത്തുകയായിരുന്നു. രണ്ടാം സ്ഥാനം ലഭിച്ചത് 2002 ലോകകപ്പിനാണ്. ആറ് ശതമാനം വോട്ടാണ് 2002ലെ ദക്ഷിണ കൊറിയ-ജപ്പാന്‍ ലോകകപ്പിന് ലഭിച്ചത്. 2014ലെ ബ്രസീല്‍ ലോകകപ്പ് (5%) മൂന്നാം സ്ഥാനത്തും 2006ലെ ജര്‍മ്മന്‍ ലോകകപ്പ് (4%) നാലാം സ്ഥാനത്തുമാണുള്ളത്. 2018ലെ റഷ്യന്‍ ലോകകപ്പും 2010ലെ സൗത്താഫ്രിക്കന്‍ ലോകകപ്പും അഞ്ചും ആറും സ്ഥാനത്താണുള്ളത്. ലോകകപ്പിന്റെ ഉദ്ഘാടന, സമാപന ചടങ്ങുകള്‍ ബിബിസി ബഹിഷ്‌കരിച്ചിരുന്നു. ആദ്യമായി സ്വന്തം ചെലവില്‍ ലോകകപ്പ് നടത്തിയ ഖത്തര്‍ നിരവധി വിമര്‍ശനങ്ങള്‍ നേരിട്ടാണ് ലോകകപ്പ് നടത്തിയത്. പാശ്ചാത്യ മാധ്യമങ്ങളുടെ ദുഷ്പ്രചാരണങ്ങളെ പൊളിച്ചെഴുതിയാണ് ഖത്തര്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പ് നടത്തിയത്.


Tags:    

Similar News