ലാ ലിഗയില്‍ ബാഴ്സ വീണ്ടും ഒന്നില്‍; അത്‌ലറ്റിക്കോ മൂന്നില്‍

71ാം മിനിറ്റില്‍ റാക്കിറ്റിക്കാണ് ബാഴ്സയുടെ വിജയഗോള്‍ നേടിയത്. ബാഴ്സയ്ക്ക് ലീഗില്‍ 68 പോയിന്റാണുള്ളത്.

Update: 2020-06-24 09:19 GMT

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ ബാഴ്സലോണ വീണ്ടും ഒന്നാമതെത്തി. അത്ലറ്റിക്കോ ബില്‍ബാവോയെ എതിരില്ലാത്ത ഒരുഗോളിനാണ് ബാഴ്സ തോല്‍പ്പിച്ചത്. 71ാം മിനിറ്റില്‍ റാക്കിറ്റിക്കാണ് ബാഴ്സയുടെ വിജയഗോള്‍ നേടിയത്. ബാഴ്സയ്ക്ക് ലീഗില്‍ 68 പോയിന്റാണുള്ളത്. റയല്‍ മാഡ്രിഡിന് 65 പോയിന്റും. ഇന്ന് റയല്‍ മല്ലോര്‍ക്കയെ നേരിടും. ഇന്നലെ നടന്ന മറ്റൊരു മല്‍സരത്തില്‍ ലെവന്റയെ 1-0ന് അത്ലറ്റിക്കോ മാഡ്രിഡ് തോല്‍പ്പിച്ചു.

15ാം മിനിറ്റില്‍ ഗോണ്‍സാലസ് ആണ് ഗോള്‍ നേടിയത്. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ലെസ്റ്ററിന് സമനില. ബ്രിങ്ടണെതിരേയാണ് ഗോള്‍രഹിത സമനില. മൂന്നാം സ്ഥാനത്തുള്ള ലെസ്റ്ററിന് 55 പോയിന്റാണുള്ളത്. മറ്റൊരു മല്‍സരത്തില്‍ വെസ്റ്റ്ഹാമിനെ ടോട്ടന്‍ഹാം എതിരില്ലാത്ത രണ്ടുഗോളിന് തോല്‍പ്പിച്ചു. സ്പര്‍സ് ലീഗില്‍ ഏഴാമതാണുള്ളത്. 

Tags:    

Similar News