ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ ഗോള്‍ നേടും; സെമി ഹീറോ റൊഡ്രിഗോ

അവസാന സെക്കന്റ് വരെ പോരാടാനുളള ടീം സ്പരിറ്റ് തന്നെയാണ് റയലിന്റെ മുതല്‍കൂട്ടെന്നും റൊഡ്രിഗോ പറയുന്നു.

Update: 2022-05-06 11:35 GMT




മാഡ്രിഡ്:ലിവര്‍പൂളിനെതിരായ ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ ഗോള്‍ നേടുമെന്ന് റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍ ഹീറോ റൊഡ്രിഗോ. റൊഡ്രിഗോയുടെ ഇരട്ട ഗോളാണ് ചാംപ്യന്‍സ് ലീഗ് സെമിയില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ പരാജയപ്പെടുത്തുന്നതില്‍ നിര്‍ണ്ണായകമായത്.സെമിയില്‍ മൂന്ന് ഗോള്‍ നേടുമെന്ന് തന്റെ പിതാവുമായി ബെറ്റ് വച്ചിരുന്നുവെന്നും റൊഡ്രിഗോ പറയുന്നു. സെമിയില്‍ രണ്ട് ഗോള്‍ നേടി. ഫൈനലില്‍ തന്റെ വക ഒരു ഗോള്‍ ഉറപ്പാണെന്നും താരം പറയുന്നു. ജീവതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമായിരുന്നു ടീമിനായി രണ്ട് ഗോള്‍ നേടിയപ്പോള്‍ അനുഭവിച്ചത്. അവസാന സെക്കന്റ് വരെ പോരാടാനുളള ടീം സ്പരിറ്റ് തന്നെയാണ് റയലിന്റെ മുതല്‍കൂട്ടെന്നും റൊഡ്രിഗോ പറയുന്നു.




Tags:    

Similar News