സ്പാനിഷ് ലീഗ് കിരീട പോരില്‍ നിന്ന് റയല്‍ അകലുന്നു; ഫ്രഞ്ച് ലീഗില്‍ പിഎസ്ജിക്ക് കഷ്ടകാലം
51ാം മിനിറ്റില്‍ നെയ്മറാണ് പിഎസ്ജിയ്ക്കായി ലീഡെടുത്തത്.
മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിന് ഞെട്ടിക്കുന്ന സമനില. റയല്‍ സോസിഡാഡ് ആണ് റയലിനെ ഗോള്‍ രഹിത സമനിലയില്‍ തളച്ചത്.ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സയേക്കാള്‍ അഞ്ച് പോയിന്റിന്റെ കുറവുമായി റയല്‍ രണ്ടാം സ്ഥാനത്താണ് നില്‍ക്കുന്നത്. സമനില റയലിന്റെ കിരീട പ്രതീക്ഷയ്ക്ക് വന്‍ തിരിച്ചയായി. റയല്‍ സോസിഡാഡ് ലീഗില്‍ മൂന്നാം സ്ഥാനത്താണ്. മറ്റൊരു മല്‍സരത്തില്‍ ഒസാസുനയെ എതിരില്ലാത്ത ഒരു ഗോളിന് അത്‌ലറ്റിക്കോ മാഡ്രിഡ് പരാജയപ്പെടുത്തി. അത്‌ലറ്റിക്കോ ലീഗില്‍ നാലാം സ്ഥാനത്താണ്. പന്തടക്കത്തിലും അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ഇരുടീമും ഒപ്പത്തിനൊപ്പമായിരുന്നു.
ഫ്രഞ്ച് ലീഗ് വണ്ണില്‍ പിഎസ്ജി റെയിംസിനോട് 1-1ന്റെ സമനില വഴങ്ങി. സമനില വീണ്ടും പിഎസ്ജിയുടെ ഒന്നാം സ്ഥാനത്തിന് വെല്ലുവിളി ഉയര്‍ത്തും. ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള പിഎസ്ജിക്ക് മൂന്ന് പോയിന്റിന്റെ ലീഡ് മാത്രമേ ഉള്ളൂ. മെസ്സി, നെയ്മര്‍, എംബാപ്പെ എന്നീ മൂന്ന് താരങ്ങളും ഇന്ന് പിഎസ്ജിയുടെ ആദ്യ ഇലവനില്‍ ഉണ്ടായിരുന്നു. 51ാം മിനിറ്റില്‍ നെയ്മറാണ് പിഎസ്ജിയ്ക്കായി ലീഡെടുത്തത്. ഇഞ്ചുറി ടൈമില്‍ ബലോഗണ്‍ ആണ് റെയിംസിന്റെ സമനില ഗോള്‍ നേടിയത്. 21കാരനായ ബലോഗണിന്റെ സീസണിലെ 11ാം ഗോളാണ്.
എഫ് എ കപ്പില്‍ നിന്ന് ലിവര്‍പൂള്‍ പുറത്തായി. ബ്രിങ്ടണ്‍ 2-1ന് ലിവര്‍പൂളിനെ പരാജയപ്പെടുത്തുകയായിരുന്നു.