പ്രീമിയര്‍ ലീഗ്; ആറാടി ചെല്‍സി; നാലടിച്ച് ടോട്ടന്‍ഹാം; ആഴ്സണല്‍ വീണു
ദക്ഷിണകൊറിയന്‍ താരം സണ്‍ ഹേങ് മിന് ഹാട്രിക്ക് നേടി.
ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ എതിരാല്ലാത്ത ആറ് ഗോളിന്റെ ജയവുമായി ചെല്‍സി. 13ാമതുള്ള സതാംപ്ടണിനെയാണ് ചെല്‍സി വീഴ്ത്തിയത്. മല്‍സരത്തില്‍ മേസണ്‍ മൗണ്ട്, ടിമോ വാര്‍ണര്‍ എന്നിവര്‍ ഇരട്ടഗോള്‍ നേടിയപ്പോള്‍ ശേഷിക്കുന്ന ഗോളുകള്‍ ഹാവര്‍ട്സ്, അലോണ്‍സോ എന്നിവരുടെ വകയായിരുന്നു.
12ാം സ്ഥാനത്തുള്ള ആസ്റ്റണ്‍ വില്ലയെ എതിരില്ലാത്ത നാല് ഗോളിനാണ് ടോട്ടന്‍ഹാം പരാജയപ്പെടുത്തിയത്. മല്‍സരത്തില്‍ ദക്ഷിണകൊറിയന്‍ താരം സണ്‍ ഹേങ് മിന് ഹാട്രിക്ക് നേടി. മറ്റൊരു ഗോള്‍ കുലുസേവസ്കിയുടെ വകയായിരുന്നു. ലീഗില്‍ ചെല്‍സി മൂന്നാം സ്ഥാനത്തും ടോട്ടന്‍ഹാം നാലാം സ്ഥാനത്തുമാണ്.
ഇന്ന് നടന്ന മറ്റൊരു മല്‍സരത്തില്‍ ആഴ്സണലിന് ഞെട്ടിക്കുന്ന തോല്‍വി. 12ാമതുള്ള ബ്രിങ്ടണ് ആണ് ആഴ്സണലിന്റെ ചാംപ്യന്‍സ് ലീഗ് യോഗ്യതയ്ക്ക് വിള്ളല്‍ വീഴ്ത്തിയത്.2-1നാണ് ആഴ്സണലിന്റെ തോല്‍വി.ജയത്തോടെ ടോട്ടന്‍ഹാം നാലിലേക്ക് കയറിയപ്പോള്‍ ആഴ്സണല്‍ തോല്‍വിയോടെ അഞ്ചിലേക്ക് വീണു.റെലഗേഷന് സോണില്‍ കടക്കുന്ന വാറ്റ്ഫോഡിനെ 16ാം സ്ഥാനത്തുള്ള ലീഡ്സ് എതിരില്ലാത്ത മൂന്ന് ഗോളിനും പരാജയപ്പെടുത്തി.