സാദിയോ മാനെയും ഇനി റൊണാള്‍ഡോയ്‌ക്കൊപ്പം അല്‍ നസറില്‍
ബ്രൊസോവിച്, ഫൊഫന, ടെല്ലസ് എന്നിവരെയും അല്‍ നസര്‍ സൈന്‍ ചെയ്തിരുന്നു.
മാനെ കഴിഞ്ഞ സീസണ്‍ തുടക്കത്തില്‍ ആയിരുന്നു ലിവര്‍പൂള്‍ വിട്ട് ബയേണില്‍ എത്തിയത്. മാനെയുടെ ഫോം ബയേണില്‍ എത്തിയ ശേഷം മോശമായിരുന്നു. ലെവന്‍ഡോസ്‌കിയുടെ പകരക്കാരനാകാന്‍ എത്തിയ താരം വലിയ നിരാശ തന്നെ നല്‍കി. അതിനു പിന്നാലെ അച്ചടക്ക ലംഘനം കൂടെ വന്നതോടെ ക്ലബ്ബില്‍ നിന്ന് മാനെ അകലുകയായിരുന്നു. മാനെയുടെ വരവ് അല്‍ നസറിനെ ശക്തരാകാന്‍ സഹായിക്കും. കഴിഞ്ഞ സീസണില്‍ ലീഗ് കിരീടം കൈവിട്ട അല്‍ നസര്‍ ഇത്തവണ ലീഗ് സ്വന്തമാക്കിയേ അടങ്ങൂ എന്ന ലക്ഷ്യത്തിലാണ് ടീം ഒരുക്കുന്നത്. ഇനിയും വലിയ സൈനിംഗുകള്‍ വരും ദിവസങ്ങളില്‍ അല്‍ നസര്‍ നടത്തും.
മാഞ്ചസ്റ്റര്‍ സിറ്റിക്ക് വേണ്ടി കഴിഞ്ഞ സീസണില്‍ ട്രിപ്പിള്‍ കിരീടം നേടിയ അള്‍ജീരിയന്‍ വിങര്‍ റിയാദ് മെഹ്റസിനെ സൗദി പ്രോ ലീഗ് വമ്പന്‍മാരായ അല്‍ അഹ്ലി സ്വന്തമാക്കി. മെഹറസിന്റെ കരാര്‍ നടപടികള്‍ പൂര്‍ത്തിയായി. താരത്തെ 30 മില്ല്യണ്‍ യൂറോയ്ക്കാണ് സിറ്റി സ്വന്തമാക്കിയത്. 32 കാരനായ മെഹ്റസിന് സിറ്റിയുമായി രണ്ട് വര്‍ഷത്തെ കരാര്‍ ശേഷിക്കെയാണ് ക്ലബ്ബ് വിട്ടത്. അഞ്ച് സീസണുകള്‍ സിറ്റിയിക്കൊപ്പം കളിച്ച മെഹ്റസ് 10 പ്രധാന കിരീടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. ജീവിതത്തിലെ ഏറ്റവും നല്ല കാലഘട്ടമാണ് സിറ്റിയ്ക്കൊപ്പം ചെലവഴിച്ചതെന്ന് മെഹറസ് വ്യക്തമാക്കി. 47 മല്‍സരങ്ങളില്‍ നിന്നായി 15 ഗോളുകള്‍ താരം നേടിയിട്ടുണ്ട്.