ജിങ്കന്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്തു; താരത്തിന്റെ ടിഫോ കത്തിച്ച് ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍
സംഭവത്തില്‍ ജിങ്കന്‍ മാപ്പ് പറഞ്ഞിരുന്നു.
പനാജി: സ്ത്രീ വിരുദ്ധ പ്രസ്താവന നടത്തിയ ഇന്ത്യന്‍-എടികെ മോഹന്‍ബഗാന്‍ താരമായ സന്ദേശ് ജിങ്കനെതിരായ പ്രതിഷേധം ശക്തമാവുന്നു.കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധക കൂട്ടമായ മഞ്ഞപ്പട ജിങ്കന്റെ ടിഫോ കത്തിച്ചാണ് പ്രതിഷേധിച്ചത്. മുന്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് താരമായ ജിങ്കന്റെ കൂറ്റന്‍ ടിഫോ ബ്ലാസ്‌റ്റേഴ്‌സിന്റെ മല്‍സരസമയത്ത് ഗ്യാലറിയില്‍ പ്രദര്‍ശിപ്പിക്കാറുണ്ടായിരുന്നു.ഇതാണ് ഇന്ന് കത്തിച്ചത്.ജിങ്കനോടുള്ള സ്‌നേഹം ഇതോടെ അവസാനിക്കുന്നു എന്നാണ് ആരാധക കൂട്ടായ്മ വ്യക്തമാക്കിയത്. ശനിയാഴ്ച ബ്ലാസ്റ്റേഴ്‌സിനെതിരായ മല്‍സര ശേഷമാണ് ജിങ്കന്‍ വിവാദ പരാമര്‍ശം നടത്തിയത്. സ്ത്രീകള്‍ക്കെതിരെയാണ് ഞങ്ങള്‍ കളിച്ചതെന്നായിരുന്നു ജിങ്കന്റെ മല്‍സരശേഷമുള്ള പ്രസ്താവന. സോഷ്യല്‍ മീഡിയയില്‍ ഇതിനെതിരേ വ്യാപക പ്രതിഷേധം ഉടലെടുത്തിരുന്നു. സംഭവത്തില്‍ ജിങ്കന്‍ മാപ്പ് പറഞ്ഞിരുന്നു.
അതിനിടെ ജിങ്കന്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്തു.മൂന്നേ കാല്‍ ലക്ഷം ഫോളോവേഴ്‌സ് ഉള്ള അക്കൗണ്ടാണ് താരം ഡിലീറ്റ് ചെയ്തത്. വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് ആറായിരത്തോളം പേര്‍ താരത്തെ അണ്‍ഫോളോ ചെയ്തിരുന്നു.