സ്‌പെയിന്‍ താരം സെര്‍ജിയോ ബുസ്‌കറ്റ്‌സ് വിരമിച്ചു
പ്രീക്വാര്‍ട്ടറിലെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ബുസ്കറ്റ്സ് നിര്‍ണ്ണായക പെനാല്‍റ്റി പാഴാക്കിയിരുന്നു.
മാഡ്രിഡ്: സ്‌പെയിന്‍ ക്യാപ്റ്റന്‍ സെര്‍ജിയോ ബുസ്‌കറ്റ്സ് അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിച്ചു. ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ മൊറോക്കോയോട് പരാജയപ്പെട്ട് സ്പെയിന്‍ പുറത്തായിരുന്നു. ഇതേ തുടര്‍ന്നാണ് 34കാരനായ ബുസ്‌കറ്റിന്റെ വിരമിക്കല്‍. ലോകകപ്പ് പ്രീക്വാര്‍ട്ടറിലെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ബുസ്കറ്റ്സ് നിര്‍ണ്ണായക പെനാല്‍റ്റി പാഴാക്കിയിരുന്നു. ബാഴ്സാ താരമായ ബുസ്‌കറ്റ് 15 വര്‍ഷമായി സ്പെയിനിനു വേണ്ടി കളിക്കുന്നു.സ്പെയിനിനായി 143 മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട്. 2010ല്‍ ലോകകപ്പ് നേടിയ സ്പെയിന്‍ ടീമിനായി ബുസ്‌കറ്റ്സ് തിളങ്ങിയിരുന്നു. സ്‌പെയിനിന്റെ ലോകകപ്പ് ഹീറോ ആയാണ് താരം അറിയപ്പെടുന്നത്. 2012ല്‍ ടീം യൂറോകപ്പ് നേടിയപ്പോഴും താരം സ്‌ക്വാഡിലുണ്ടായിരുന്നു. മിഡ്ഫീല്‍ഡറായ ബുസ്‌കറ്റ്സ് നാല് ലോകകപ്പില്‍ കളിച്ചിട്ടുണ്ട്. ബാഴ്സയില്‍ നിന്നും താരം വിരമിച്ചേക്കും.