ചാംപ്യന്‍സ് ലീഗില്‍ ഇന്ന് അര്‍ദ്ധരാത്രി വമ്പന്‍ പോരാട്ടങ്ങള്‍
എഫ് സി പോര്‍ട്ടോ ആദ്യ മല്‍സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ ഗോള്‍രഹിത സമനിലയില്‍ കുരുക്കിയിരുന്നു.
ടൂറിന്‍: ചാംപ്യന്‍സ് ലീഗിലെ രണ്ടാം റൗണ്ട് മല്‍സരങ്ങളില്‍ ഇന്ന് തീപ്പാറും പോരാട്ടങ്ങള്‍. ആദ്യ മല്‍സരത്തില്‍ ലിവര്‍പൂള്‍ പോര്‍ച്ചുഗല്‍ ക്ലബ്ബ് എഫ്‌സി പോര്‍ട്ടോയെ നേരിടും. ആദ്യ മല്‍സരത്തില്‍ എസി മിലാനെ ചെമ്പട 3-2ന് പരാജയപ്പെടുത്തിയിരുന്നു. എഫ് സി പോര്‍ട്ടോ ആദ്യ മല്‍സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ ഗോള്‍രഹിത സമനിലയില്‍ കുരുക്കിയിരുന്നു.
മറ്റൊരു മല്‍സരത്തില്‍ ഇന്റര്‍മിലാന്‍ ശക്തര്‍ ഡൊണറ്റ്‌സക്കിനെ നേരിടും. ഇന്റര്‍ ആദ്യമല്‍സരത്തില്‍ റയലിനോട് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ടിരുന്നു. ഉക്രെയ്ന്‍ ക്ലബ്ബ് ശക്തര്‍ മാള്‍ഡോവന്‍ ക്ലബ്ബ് എഫ്‌സി ഷെരിഫ് തിരാസ്പൂളിനോട് ആദ്യ മല്‍സരത്തില്‍ പരാജയം രുചിച്ചിരുന്നു. മല്‍സരങ്ങള്‍ രാത്രി 12.30ന് ആരംഭിക്കും.