ഞങ്ങള്‍ക്ക് സമാധാനം വേണം: ഉക്രെയ്‌ന് പിന്തുണ ആവശ്യപ്പെട്ട് ഇതിഹാസ താരം ഷെവ്‌ചെങ്കോ

എല്ലാവരും ഞങ്ങളുടെ രാജ്യത്തെ പിന്തുണയ്ക്കണമെന്നും ആക്രമണം അവസാനിപ്പിക്കാന്‍ റഷ്യയോട് ആവശ്യപ്പെടണമെന്നും താരം അറിയിച്ചു.

Update: 2022-02-25 14:58 GMT
ഞങ്ങള്‍ക്ക് സമാധാനം വേണം: ഉക്രെയ്‌ന് പിന്തുണ ആവശ്യപ്പെട്ട് ഇതിഹാസ താരം ഷെവ്‌ചെങ്കോ


കെയ്വവ്: റഷ്യന്‍ ആക്രമണം തുടരുന്ന ഉക്രെയ്‌ന് പിന്തുണ ആവശ്യപ്പെട്ട ഇതിഹാസ താരം ആേ്രന്ദ ഷെവ്‌ചെങ്കോ.റഷ്യ യുദ്ധം ആരംഭിച്ച് മണിക്കൂറുകള്‍ പിന്നിട്ടിരിക്കുന്നുവെന്നും എന്റെ ജനങ്ങളും കുടുംബങ്ങളും ആക്രമിക്കപ്പെടുകയാണെന്നും ഷെവ്‌ചെങ്കോ അറിയിച്ചു.ദയവ് ചെയ്ത എല്ലാവരും ഞങ്ങളുടെ രാജ്യത്തെ പിന്തുണയ്ക്കണമെന്നും ആക്രമണം അവസാനിപ്പിക്കാന്‍ റഷ്യയോട് ആവശ്യപ്പെടണമെന്നും മുന്‍ എസി മിലാന്‍ താരം അറിയിച്ചു. അന്താരാഷ്ട്ര നിയമലംഘനം അവസാനിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ റഷ്യന്‍ സര്‍ക്കാരിനെ വിളിക്കണമെന്നും 2004ലെ ബാലണ്‍ ഡി ഓര്‍ ജേതാവ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.




Tags:    

Similar News