പ്രീമിയര്‍ ലീഗില്‍ സണ്ണിന് നാല് ഗോള്‍; നാല് അസിസ്റ്റും കെയിനിന്റെ വക

Update: 2020-09-20 17:53 GMT
പ്രീമിയര്‍ ലീഗില്‍ സണ്ണിന് നാല് ഗോള്‍; നാല് അസിസ്റ്റും കെയിനിന്റെ വക

ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടന്‍ഹാമിന് ആദ്യ ജയം.സതാംപ്ടണിനെതിരേയാണ് ടോട്ടന്‍ഹാമിന്റെ തകര്‍പ്പന്‍ ജയം. 5-2നാണ് മൗറീഞ്ഞോയുടെ കുട്ടികളുടെ ജയം. ദക്ഷിണ കൊറിയന്‍ താരം സണ്‍ ഹേങ് മിന്നിന്റെ നാലു ഗോളും ഇംഗ്ലണ്ട് താരം ഹാരി കെയ്‌നിന്റെ ഒരു ഗോളും നാല് അസിസ്റ്റുമാണ് സ്പര്‍സിന് വന്‍ ജയമൊരുക്കിയത്. ആദ്യ മല്‍സരത്തില്‍ തോല്‍വി പിണഞ്ഞ ടോട്ടന്‍ഹാമിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പാണ് ഈ മല്‍സരത്തില്‍ കാണാന്‍ കഴിഞ്ഞത്. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഒരേ താരത്തിന് തന്നെ നാല് അസിസ്റ്റ് നല്‍കിയ ആദ്യ റെക്കോഡും കെയ്‌നിന് സ്വന്തമായി. മറ്റൊരു മല്‍സരത്തില്‍ ന്യൂകാസിലിനെ എതിരില്ലാത്ത മൂന്ന് ഗോളിന് ബ്രിങ്ടണ്‍ തോല്‍പ്പിച്ചു.

ഫ്രഞ്ച് ലീഗ് വണ്ണില്‍ പിഎസ്ജിക്ക് ജയം. ലീഗിലെ രണ്ടാം ജയം നൈസിനെതിരേയാണ്. എതിരില്ലാത്ത മൂന്ന് ഗോളിനാണ് പിഎസ്ജി ജയം. കൊവിഡ് ഭേദമായി തിരിച്ചെത്തിയ എംബാപ്പയാണ് പിഎസ്ജിയുടെ ആദ്യ ഗോള്‍ നേടിയത്. ഡി മരിയ, മാര്‍ക്വിനോസ് എന്നിവരും പിഎസ്ജിയ്ക്കായി സ്‌കോര്‍ ചെയ്തു.

ജര്‍മ്മന്‍ ബുണ്ടസയില്‍ ലെപ്‌സിഗിന് വിജയത്തുടക്കം. മെയ്‌നിസിനെതിരേ 3-1ന്റെ ജയമാണ് ചാംപ്യന്‍സ് ലീഗ് സെമിഫൈനലിസ്റ്റുകള്‍ നേടിയത്. ഇറ്റാലിയന്‍ സീരി എയില്‍ നപ്പോളി പാര്‍മയ്‌ക്കെതിരേ 2-0ത്തിന്റെ ജയം നേടി.

Son and Kane make Premier League history in Tottenham thrashing of Southampton

Tags:    

Similar News