സ്പാനിഷ് ലീഗ്; കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം; റയലിന് ജയം; ബാഴ്‌സയുമായുള്ള ലീഡ് നാലായി കുറച്ചു

Update: 2025-04-24 06:38 GMT
സ്പാനിഷ് ലീഗ്; കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം; റയലിന് ജയം; ബാഴ്‌സയുമായുള്ള ലീഡ് നാലായി കുറച്ചു

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിന് ജയം. ഗെറ്റാഫെയ്‌ക്കെതിരേ ഒരു ഗോളിന്റെ ജയമാണ് റയല്‍ നേടിയത്. ഗുല്ലര്‍ ആണ് 21ാം മിനിറ്റില്‍ റയലിനായി സ്‌കോര്‍ ചെയ്തത്. ജയത്തോടെ ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സയുമായുള്ള പോയിന്റ് അന്തരം റയല്‍ നാലായി കുറച്ചു. ബാഴ്‌സയ്ക്ക് 76 പോയിന്റും റയലിന് 72ഉം ആണുള്ളത്. ഇനി ലീഗില്‍ ശേഷിക്കുന്നത് അഞ്ച് മല്‍സരങ്ങളാണ്.

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ രണ്ടാം സ്ഥാനക്കാരായ ആഴ്‌സണലിനെ ക്രിസ്റ്റല്‍ പാലസ് 2-2ന് സമനിലയില്‍ കുടുക്കി.

കോപ്പാ ഇറ്റാലിയയില്‍ എസി മിലാന്‍ ഫൈനലില്‍ പ്രവേശിച്ചു. ചിരവൈരികളായ ഇന്റര്‍മിലാനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് എസി മിലാന്‍ വീഴ്ത്തിയത്. ഇരുപാദങ്ങളിലുമായി 4-1ന്റെ ജയമാണ് എസി മിലാന്‍ നേടിയത്.




Tags:    

Similar News