ലണ്ടന്‍: റഹീം സ്റ്റെര്‍ലിങിന്റെ ഹാട്രിക്ക് മികവില്‍ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ചാംപ്യന്മാര്ക്ക് തകര്‍പ്പന്‍ ജയം. നിലവിലെ ചാംപ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് വെസ്റ്റ്ഹാം യുനൈറ്റഡിനെയാണ് തോല്‍പ്പിച്ചത്. 51, 75, 90 മിനിറ്റുകളിലാണ് സ്റ്റെര്‍ലിങിന്റെ ഗോളുകള്‍. റഹീം സ്റ്റെര്‍ലിങിന് പുറമെ ഗബ്രിയേല്‍ ജീസസ്(25), അഗ്വേറ(86) എന്നിവരാണ് സിറ്റിക്കായി വലകുലുക്കിയത്. ആദ്യപകുതിയില്‍ വെസ്റ്റ്ഹാം ചില അവസരങ്ങളിലൂടെ സിറ്റിയെ വിറപ്പിച്ചെങ്കിലും ഗോള്‍ നേടാനാവാത്തത് അവര്‍ക്ക് തിരിച്ചടിയായി. രണ്ടാം പകുതിയിലാണ് സിറ്റി തനത് കളി പുറത്തെടുത്തത്. സെര്‍ജിയോ അഗ്വേറ അവസാന നിമിഷം സബ് ആയാണ് ഇറങ്ങിയത്. പെനാല്‍റ്റിയിലൂടെ ആയിരുന്നു അഗ്വേറയുടെ ഗോള്‍.
മറ്റൊരു മല്‍സരത്തില്‍ ബേണ്‍ലി സൗത്താംപ്ടണിനെ 3-0ത്തിന് തോല്‍പ്പിച്ചു. ക്രിസ്റ്റല്‍ പാലസ് എവര്ട്ടണ് മല്‍സരം ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചു. ബേണ്‍മൗത്ത്- ഷെഫീല്‍ഡ് യുനൈറ്റഡ് മല്‍സരം 1-1 സമനിലയില്‍ കലാശിച്ചു. കഴിഞ്ഞ സീസണില്‍ വമ്പന്മാരെ വീഴ്ത്തി പേരുകേട്ട വാറ്റ്ഫോര്‍ഡിന് ഞെട്ടിക്കുന്ന തോല്‍വിയാണ് ആദ്യ മല്‍സരത്തില്‍ നേരിട്ടത്. ബ്രിങ്ടണ് 3-0ത്തിനാണ് വാറ്റ്ഫോര്‍ഡിനെ പിടിച്ചുകെട്ടിയത്.